Asianet News MalayalamAsianet News Malayalam

ഇനി ഓഫീസിലും കോളേജിലും പോകാം 'ബോളിവുഡ്' സ്‌റ്റൈലില്‍...

ഫ്രോക്കുകളും സ്യൂട്ടുകളുമാണ് ഇപ്പോഴത്തെ തരംഗം. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണെങ്കിലും കടകളിലാണെങ്കിലും ഏറ്റവുമധികം 'മൂവിംഗ്' ആയിരിക്കുന്ന വസ്ത്രങ്ങളാണിവ. ഒരേസമയം ധരിക്കാന്‍ സൗകര്യമുള്ളതും കാണാന്‍ ഭംഗിയുള്ളതുമാണെന്ന് പ്രത്യേകതയും ഇവയ്ക്കുണ്ട്...

girls can pick bollywood style to go office and college
Author
Trivandrum, First Published May 30, 2019, 5:38 PM IST

ഓരോ കാലത്തും ഓരോ തരം സ്‌റ്റൈലുകളാണ് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തില്‍ ഉണ്ടാവാറ്. കോളേജില്‍ പോകുന്നവരാണെങ്കിലും ഓഫീസില്‍ പോകുന്നവരാണെങ്കിലും മാറുന്ന അതാത് ട്രെന്‍ഡുകള്‍ പിന്തുടരാന്‍ എല്ലാക്കാലത്തും നമ്മള്‍ ശ്രമിക്കാറുമുണ്ട്. 

ഫ്രോക്കുകളും സ്യൂട്ടുകളുമാണ് ഇപ്പോഴത്തെ തരംഗം. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണെങ്കിലും കടകളിലാണെങ്കിലും ഏറ്റവുമധികം 'മൂവിംഗ്' ആയിരിക്കുന്ന വസ്ത്രങ്ങളാണിവ. ഒരേസമയം ധരിക്കാന്‍ സൗകര്യമുള്ളതും കാണാന്‍ ഭംഗിയുള്ളതുമാണെന്ന് പ്രത്യേകതയും ഇവയ്ക്കുണ്ട്...

ഫ്രോക്കില്‍ 'ഫ്രീ' ആകാം...

അലസമായ സ്റ്റൈല്‍ താല്‍പര്യപ്പെടുന്നവര്‍ക്കാണ് ഫ്രോക്ക് ഏറ്റവുമധികം ഉപകാരപ്പെടുക. അല്‍പം വണ്ണമുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ അണിയാവുന്ന വസ്ത്രം കൂടിയാണ് ഫ്രോക്ക്. ബോട്ടം ഉപയോഗിക്കാതെയും ഉപയോഗിച്ചുമെല്ലാം ഫ്രോക്ക് ധരിക്കാവുന്നതാണ്. രണ്ടും ഓരോരുത്തരുടെയും ശാരീരികഭംഗിക്കും മറ്റ് സ്‌റ്റൈലുകള്‍ക്കും അനുസരിച്ച് അടിപൊളിയാക്കാം. 

ഫ്രോക്കില്‍ തന്നെ പുതിയ പല പരീക്ഷണങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു. മിഡിയും ടോപ്പും അണിഞ്ഞ പോലുള്ള ഫ്രോക്ക്, അതുപോലെ മുകളില്‍ ജാക്കറ്റ് ധരിക്കാവുന്ന ഫ്രോക്ക്... അങ്ങനെയെല്ലാം. 

girls can pick bollywood style to go office and college
ഇവയെല്ലാം കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും ഓഫീസ് ജോലിയിലുള്ളവര്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗപ്രദമാണ്. ഫ്രോക്കിനൊപ്പം പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലും, ഷൂവും എല്ലാം കൂടിയാകുമ്പോള്‍ ഒരു ബോളിവുഡ് ലുക്ക് ഉറപ്പല്ലേ...

കളര്‍ഫുള്ളാകാന്‍ സ്യൂട്ടുകള്‍...

വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വിപണിയില്‍ ട്രെന്‍ഡാവുകയാണ് സ്യൂട്ടുകള്‍. മിസ് മാച്ച് തരംഗം നല്‍കിയ മടുപ്പില്‍ നിന്ന് ഒരു രക്ഷയായി സ്യൂട്ട് ഉപയോഗിക്കുന്നവരും കുറവല്ല. ഒരേ മെറ്റീരിയല്‍ കൊണ്ടുള്ള ടോപ്പും ബോട്ടവുമാണ് സ്യൂട്ടിന്റെ പ്രത്യേകത. ആവശ്യത്തിന് ലൂസുള്ളതിനാല്‍ സ്യൂട്ടും ധരിക്കാന്‍ സുഖമുള്ള വസ്ത്രമാണ്. കൂടുതല്‍ 'എക്‌സ്‌പോസ്ഡ്' അല്ലാത്തതിനാല്‍ സാധാരണഗതിയില്‍ ഉപയോഗിക്കാനും 'നോ ടെന്‍ഷന്‍'...

ജംപ് സ്യൂട്ടിനും ഇപ്പോള്‍ വിപണിയില്‍ പ്രിയമേറിവരികയാണ്. ഒരൊറ്റ വസ്ത്രമായി ടോപ്പും ബോട്ടവും അടങ്ങിയ സ്യൂട്ടാണ് ജംപ് സ്യൂട്ട്. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള തരം വസ്ത്രമാണിത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും ജംപ് സ്യൂട്ടുകള്‍ക്ക് ആരാധകരായി. 

girls can pick bollywood style to go office and college

അതുപോലെ തന്നെ നമുക്ക് ഒരു ഫാഷന്‍ തരംഗത്തിനിടയിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചുരിദാര്‍ സ്യൂട്ടുകള്‍. ദുപ്പട്ടയടങ്ങിയ ഇത്തരം ഇന്ത്യന്‍ സ്യൂട്ടുകളിലും പുതിയ പരീക്ഷണങ്ങളേറെ നടക്കുന്നുണ്ട്. ഇതും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കുമെല്ലാം വളരെയധികം ഉപയോഗപ്രദമാകുന്ന വസ്ത്രമാണ്.

Follow Us:
Download App:
  • android
  • ios