'ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം' - ഈ ഡയലോഗും സിമിയും കുമ്പളങ്ങ നൈറ്റ്സും  മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറക്കാന്‍ ഇടയില്ല.

'ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം' - ഈ ഡയലോഗും സിമിയും കുമ്പളങ്ങ നൈറ്റ്സും മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറക്കാന്‍ ഇടയില്ല. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്‍റെ ഭാര്യയായ സിമി മോളുടെ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവനടിയാണ് ഗ്രേസ് ആന്‍റണി. 

ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരിയായാണ് ഗ്രേസ് എത്തിയത്. ഇപ്പോഴിതാ ഗ്രേസിന്‍റെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പുതിയ ലുക്കിലുളള ചിത്രങ്ങള്‍ ഗ്രേസ് തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

View post on Instagram

കുമ്പളങ്ങിയിലെ ആ നാട്ടിന്‍പുറത്തുകാരിയായി അഭിനയിച്ച ഗ്രേസ് തന്നെയാണോ ഇത് എന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ടിട്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

നാടന്‍ ലുക്കില്‍ നിന്ന് മോഡേണ്‍ ലുക്കിലാണ് ചിത്രങ്ങളില്‍ ഗ്രേസിനെ കാണുന്നത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram