Asianet News MalayalamAsianet News Malayalam

കടലമാവില്‍ മഞ്ഞള്‍ ചേര്‍ത്ത് മുഖത്ത് പുരട്ടൂ, അറിയാം മാറ്റങ്ങള്‍

മുഖത്തെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും മുഖക്കുരുവിനെ തടയാനും പാടുകളെ അകറ്റാനും എണ്ണമയത്തെ അകറ്റാനും കടലമാവ് സഹായിക്കും. 

Gram flour turmeric face packs for skin care
Author
First Published Sep 13, 2024, 12:17 PM IST | Last Updated Sep 13, 2024, 12:17 PM IST

ചര്‍മ്മ സംരക്ഷണത്തിന് പേരുകേട്ടവയാണ് കടലമാവും മഞ്ഞളും.  മുഖത്തെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും മുഖക്കുരുവിനെ തടയാനും പാടുകളെ അകറ്റാനും എണ്ണമയത്തെ അകറ്റാനും കടലമാവ് സഹായിക്കും.  ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു. അതുപോലെ തന്നെ മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മുഖത്തെ പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും മഞ്ഞളും  സഹായിക്കും. 

കടലമാവില്‍ മഞ്ഞള്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഇരട്ടി ഗുണം നല്‍കും.  അത്തരത്തില്‍ കടലമാവ്, മഞ്ഞള്‍ കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം.

1. ചുളിവുകളെ തടയാന്‍ 

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു നുള്ള് മഞ്ഞള്‍, പകുതി പഴം, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.  

2. കരുവാളിപ്പ്

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.  കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

3. മുഖം തിളങ്ങാന്‍

മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

4. പാടുകളെ അകറ്റാന്‍

ഒരു ടീസ്പൂൺ മഞ്ഞൾ, രണ്ട് ടീസ്പൂൺ കടലമാവും, രണ്ട് ടീസ്പൂൺ റോസ്‌വാട്ടർ  എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: പല്ലുകളിലെ മഞ്ഞ നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios