മുത്തച്ഛന്‍റെയും കൊച്ചുമകളുടെയും നൃത്തം കണ്ട കാണികളുടെയും കണ്ണ് നിറഞ്ഞു. വധുവും മുത്തച്ഛനും പരസ്പരം കൈകോർത്ത് പിടിച്ചാണ് നൃത്തം ചെയ്യുന്നത്.

മുത്തച്ഛനില്ലാതെ വിവാഹ വേദിയിലേയ്ക്ക് പോകില്ലെന്ന് പറഞ്ഞ് കത്തെഴുതിയുടെ ഒരു യുവതിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിവാഹ വേദിയിലേയ്ക്ക് നടന്നു പോകുമ്പോൾ മുത്തച്ഛൻ കൂടെയുണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് യുവതി എഴുതിയ കത്ത് മുത്തച്ഛൻ വായിക്കുന്നതിന്‍റെ മനോഹരമായ വീഡിയോ ആണ് അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കത്ത് വായിക്കുമ്പോള്‍ മുത്തശ്ശന്‍റെ കണ്ണുകൾ നിറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. 

ഇപ്പോഴിതാ കൊച്ചുമകൾക്കൊപ്പം അവളുടെ വിവാഹ ദിനത്തിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു മുത്തച്ഛന്‍റെ വീഡിയോ ആണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. 'യു ആർ മൈ സൺഷൈന്‍' എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്. 

മുത്തച്ഛന്‍റെയും കൊച്ചുമകളുടെയും നൃത്തം കണ്ട കാണികളുടെയും കണ്ണ് നിറഞ്ഞു. വധുവും മുത്തച്ഛനും പരസ്പരം കൈകോർത്ത് പിടിച്ചാണ് നൃത്തം ചെയ്യുന്നത്. വളരെ സ്നേഹ നിർഭരമായ നിമിഷങ്ങളായിരുന്നു അത്. വധുവിന്റെയും വരന്റെയും വിവാഹ ഫോട്ടോഗ്രാഫറാണ് വീഡിയോ പകർത്തിയത്. ഗുഡ്ന്യൂസ് മൂവ്മെന്റ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

'മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള മനോഹര നിമിഷം'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളും എത്തി. 'മനോഹരം', 'കണ്ണ് നിറഞ്ഞു', 'സ്നേഹം മാത്രം' തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്. മറ്റു ചിലര്‍ മരിച്ചു പോയ തങ്ങളുടെ മുത്തച്ഛനെ ഓര്‍ക്കുന്നു എന്നും കുറിച്ചു. 

Also Read: പേര് 'വായു'; മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് സോനം കപൂര്‍