ഒരു മുത്തശ്ശിയുടെയും കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വെറും മൂന്ന് സെക്കന്റ് മാത്രം ദെെർഘ്യമുള്ള ഒരു വീഡിയോയാണിത്. എന്താണ് ഈ വീഡിയോയിൽ ഉള്ളതെന്നല്ലേ...

ഒരു കുഞ്ഞുമായി ഭക്ഷണം കഴിക്കാനിരിക്കുന്ന മുത്തശ്ശി. ഒരു ഗ്ലാസ് വൈനുമായാണ് മുത്തശ്ശി കഴിക്കാനിരിക്കുന്നത്. മുത്തശ്ശി കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. കുഞ്ഞ് മുത്തശ്ശിയുടെ വെെൻ ​ഗ്ലാസ് എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

അങ്ങനെ കുഞ്ഞ് ഒരു തവണ വെെൻ ​ഗ്ലാസ് താഴെ തട്ടിയിടാന്‍ ശ്രമിക്കുകയും മുത്തശ്ശി കുഞ്ഞിനെ പിടിക്കാതെ വെെൻ ​ഗ്ലാസ് പിടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. ഒടുവിൽ വൈൻ ഗ്ലാസ് മുത്തശ്ശിയുടെ കയ്യിൽ കിട്ടുകയും കുട്ടി താഴേക്ക് വീഴുകയും ചെയ്യുന്നു.

 

 

പ്രായമാകുമ്പോള്‍ നമ്മുടെ മുന്‍ഗണനകള്‍ കൃത്യമായി മനസിലാകും എന്ന ക്യാപ്ഷ്യനോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്ലാസ് താഴെ വീഴുന്നതിൽ നിന്ന് തടയുന്നതിലൂടെ കൂടുതൽ ഗുരുതരമായ അപകടം തടയാൻ കഴിയുമായിരുന്നുവെന്ന് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.

ചൂണ്ടയിട്ട് പിടിച്ച മത്സ്യത്തിന്‍റെ വായിൽ കയ്യിട്ട യുവാവിനെ പാമ്പ് കടിച്ചു!