ചൂണ്ടയിട്ട് പിടിച്ച മത്സ്യത്തിന്റെ വായിൽ കയ്യിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു. ടെന്നസിയിലെ മത്സ്യത്തൊഴിലാളിയായ ഡാൻ ബൂഡ്രിനെയാണ് പാമ്പ് കടിച്ചത്. 

ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തിനെ പുറത്തെടുക്കാനായി ഡാന്‍ അതിന്‍റെ  വായിൽ കൈയിട്ടപ്പോഴാണ് ഉള്ളിലുണ്ടായിരുന്ന പാമ്പിന്‍റെ കടിയേറ്റത്. വെള്ളത്തിൽ ജീവിക്കുന്ന വിഷമില്ലാത്തയിനം പാമ്പാണ് ഡാനിനെ കടിച്ചത്.

മത്സ്യത്തിന്റെ വായിൽ കയ്യിടുമ്പോൾ ഇനിയൊന്ന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ഏജന്‍സിയാണ് ഈ വാർത്തയും ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

It's almost #Halloween and it looks like the year 2020 is at it again. It seems that some fish are playing tricks on us,...

Posted by Tennessee Wildlife Resources Agency on Saturday, October 17, 2020

 

ഡാൻ തന്നെയാണ്  ചിത്രം പകർത്തിയത്. മത്സ്യത്തിന്റെ തൊണ്ടയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ് കാണപ്പെട്ടത് എന്നും ഫോക്സ് ന്യൂസ്  അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കി 20 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്; സാഹസികമായി രക്ഷിച്ച് ഉടമ...