കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ വയോധിക. 

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച്, എല്ലാം മറന്ന് കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുകയാണ് ഈ മുത്തശ്ശി. 89കാരിയായ മുത്തശ്ശി പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് വളരെ രസകരമായാണ് നൃത്തം ചെയ്യുന്നത്.

View post on Instagram

കൊച്ചുമകന്‍ തന്നെയാണ് മുത്തശ്ശിയോടൊപ്പമുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്തായാലും വീഡിയോ ഹിറ്റായതോടെ മുത്തശ്ശിക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരെ ആണ് കിട്ടിയിരിക്കുന്നത്.

View post on Instagram

Also Read: കൊച്ചുമകളുടെ മേക്കപ്പ് ബ്രാന്‍ഡിന്‍റെ മുഖമായി 99കാരി മുത്തശ്ശി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona