Asianet News MalayalamAsianet News Malayalam

തലമുടി കൊഴിച്ചിൽ തടയാന്‍ ഗ്രീന്‍ ടീ ഇങ്ങനെ ഉപയോഗിക്കാം...

താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ ഗ്രീന്‍ ടീ സഹായിക്കും. വിറ്റാമിന്‍ ബിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഗ്രീന്‍‌ ടീ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

green tea for hair care
Author
Thiruvananthapuram, First Published Dec 24, 2020, 9:06 PM IST

തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ തലമുടി സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ​ഗ്രീൻ ടീ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ ഗ്രീന്‍ ടീ സഹായിക്കും. വിറ്റാമിന്‍ ബിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഗ്രീന്‍‌ ടീ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

ഇവ മുടിവേരുകള്‍ക്ക് ബലം നല്‍കുകയും മുടി മൃദുവാക്കുകയും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുകയും ചെയ്യും. അണുബാധകള്‍ തടയാനും ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്.

green tea for hair care

 

ഇതിനായി തിളപ്പിച്ച ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം  തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളായം. ഇത് ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ചെയ്യാം. തലമുടി വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

അതുപോലെ തന്നെ, രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും മൂന്ന് ടീസ്പൂൺ ​ഗ്രീൻ ടീയും ചേർത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുന്നതും നല്ലതാണ്. 

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും കിടിലനൊരു ചായ!

Follow Us:
Download App:
  • android
  • ios