വിവാഹദിവസത്തെ ആഘോഷങ്ങള്‍, നൃത്ത-സംഗീത പരിപാടികള്‍, പ്രിയപ്പെട്ടവരുടെ സന്തോഷപ്രകടനങ്ങള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിങ്ങനെ വിവാഹവീഡിയോകളില്‍ പലതുമാണ് ആകര്‍ഷണകേന്ദ്രങ്ങളായി മാറാറ്. ഇപ്പോഴിതാ രസകരമായ മറ്റൊരു വിവാഹ വീഡിയോ ക്ലിപ് കൂടി വൈറലായിട്ടുണ്ട്.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. പല സ്വഭാവത്തിലും പല ഉള്ളടക്കത്തിലും ഇങ്ങനെ വൈറല്‍ വീഡിയോകള്‍ വരാറുണ്ട്. ഇക്കൂട്ടത്തില്‍ വിവാഹ വീഡിയോകളും കാര്യമായി തന്നെ ഉള്‍പ്പെടാറുണ്ട്.

പ്രത്യേകിച്ച് ഇന്ത്യൻ വിവാഹങ്ങളില്‍ കാഴ്ചയ്ക്ക് ഏറെ കൗതുകവും സന്തോഷവും അതിശയവുമെല്ലാം പകരുന്ന പല രംഗങ്ങളുമുണ്ടാകും. കാരണം വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളാലും ആഘോഷപരിപാടികളാലുമെല്ലാം വര്‍ണാഭമാണ് ഇന്ത്യൻ വിവാഹങ്ങള്‍.

വിവാഹദിവസത്തെ ആഘോഷങ്ങള്‍, നൃത്ത-സംഗീത പരിപാടികള്‍, പ്രിയപ്പെട്ടവരുടെ സന്തോഷപ്രകടനങ്ങള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിങ്ങനെ വിവാഹവീഡിയോകളില്‍ പലതുമാണ് ആകര്‍ഷണകേന്ദ്രങ്ങളായി മാറാറ്. ഇപ്പോഴിതാ രസകരമായ മറ്റൊരു വിവാഹ വീഡിയോ ക്ലിപ് കൂടി വൈറലായിട്ടുണ്ട്.

വിവാഹദിനത്തില്‍ ചടങ്ങുകള്‍ക്ക് ശേഷം വധുവും വരനും മണ്ഡപത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുകയാണ്. വധുവിനെ കൈകളിലെടുത്താണ് വരൻ മണ്ഡപത്തില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനിടെ വരന്‍റെ ചുവട് തെറ്റി പടിയില്‍ തന്നെ ഇദ്ദേഹം വീഴുകയാണ്. വീഴുമ്പോഴും വധുവിനെ അങ്ങനെ തന്നെ കയ്യില്‍ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. 

വരൻ വീഴുമ്പോള്‍ പെട്ടെന്ന് ചുറ്റുമുള്ളവരെല്ലാം ചെറുതായി പരിഭ്രാന്തരാകുന്നുണ്ട്. ഇത് വീഡിയോയില്‍ കാണാം. അപ്രതീക്ഷിതമായി കാല്‍ തെറ്റി വീണാല്‍ ആരിലും അല്‍പം ചമ്മലോ, അല്ലെങ്കില്‍ ഇനിയെന്ത് ചെയ്യണമെന്ന ആശയക്കുഴപ്പമോ കാണാം. എന്നാല്‍ വീണതിന് ശേഷമുള്ള വരന്‍റെ പ്രതികരണമാണ് വീഡിയോ ഇത്രമാത്രം ശ്രദ്ധേയമാകാൻ കാരണമായിട്ടുള്ളത്.

വീണ ഉടനെ തന്നെ ഇദ്ദേഹം, പുഞ്ചിരിയോടെ അതിനെ ഉള്‍ക്കൊള്ളുകയും വധുവിനെ സ്നേഹപൂര്‍വം ചുംബിക്കുകയുമാണ് ചെയ്യുന്നത്. ജീവിതത്തോടുള്ള ഇദ്ദേഹത്തെ സമീപനവും ആത്മവിശ്വാസവും ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഇതൊരു നല്ല തുടക്കമാകട്ടെയെന്നുമാണ് വീഡിയോ കണ്ടവരെല്ലാം ആശംസിക്കുന്നത്. 

കഷ്ടി ഒരു മാസം മുമ്പാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ വരുന്നത്. ഇപ്പോള്‍ ലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read:- മകളുടെ നിക്കാഹിന് താരമായി ഉപ്പ; വൈറലായ വീഡിയോയിലെ ഉപ്പയും മകളും...