നമ്മളെ സന്തോഷിപ്പിക്കുന്ന ഹൃദയസ്പർശിയായ ധാരാളം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ നമ്മുക്ക് കാണാനാകും. അത്തമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.  വിവാഹവേദിയാണ് രംഗം. ഓമന്വം തുളുമ്പുന്ന കുറെ കുരുന്നുകൾ വിവാഹവേദിയിലേക്ക് കയറി വരുമ്പോൾ വധു നിറഞ്ഞ ചിരിയോടെ ആ കുരുന്നുകളെ നോക്കുന്നത് വീഡിയോയിൽ കാണാം.  

ഈ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാണ് വധു. വിവാഹമോതിരം കൈയിലേന്തിയാണ് കുരുന്നുകൾ വേദിയിലേക്ക് കയറിവരുന്നത്. എന്നാൽ ഈ കുരുന്നുകൾക്ക് ഒരു പ്രത്യേകതയുമുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളെ കണ്ട് വധു ശരിക്കുമൊന്ന് അത്ഭുതപ്പെട്ടു.

വധു കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിലുണ്ട്. ഇവർ എങ്ങനെ ഇവിടെ, നിങ്ങളാണോ ഈ സര്‍പ്രൈസിന് പിന്നിൽ എന്ന മട്ടിൽ വധു വരനെയും നോക്കുന്നുണ്ടായിരുന്നു. നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഒന്നര ലക്ഷത്തിലധികം ലൈക്കുകളും 57,000 കമന്റുകളും വീഡിയോക്ക് ലഭിച്ച് കഴിഞ്ഞു.

ഈ കുഞ്ഞുങ്ങളുടെ മനസ് കാണുവാൻ കഴിയുന്ന ഈ ടീച്ചറിന് ആശംസകൾ എന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരുന്നത്. ലോകത്ത് മനുഷ്യത്വം ബാക്കിനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.

ഒരെണ്ണമേ കഴിക്കാവൂ; 'സ്ട്രിക്റ്റ് ഡയറ്റ്' ഇങ്ങനെയും ആകാം...