കരാറില്‍ ഇത്രയെല്ലാം എഴുതിയിട്ടുണ്ടെങ്കിലും ഇതൊന്നും വരൻ വായിച്ചുനോക്കുന്നില്ല. പേന വാങ്ങി അക്ഷരാര്‍ത്ഥത്തില്‍ കണ്ണും പൂട്ടിയാണ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് വരാറ്. ഇവയില്‍ ചില വീഡിയോകള്‍ക്ക് വലിയ രീതിയില്‍ കാഴ്ചക്കാരെ കിട്ടാറുണ്ട്. വിവാഹ വീഡിയോകള്‍ എപ്പോഴും ഇക്കൂട്ടത്തിലുള്‍പ്പെടാറാണ് പതിവ്. 

വിവാഹാഘോഷങ്ങളോ, ആചാരങ്ങളോ, വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന കലാപ്രകടനങ്ങളോ, അല്ലെങ്കില്‍ രസകരമായ സംഭവങ്ങളോ എന്തുമാകട്ടെ സോഷ്യല്‍ മീഡിയയിലെത്തിയാല്‍ വിവാഹ വീഡിയോ ക്ലിപ്പുകള്‍ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണൊരു വിവാഹ വീഡിയോ ക്ലിപ്പ്. വിവാഹശേഷം വധു തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹമണ്ഡപത്തിലേക്ക് നടന്നെത്തുന്ന വരനെയും വധുവിനെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇരുവര്‍ക്കും മണ്ഡപത്തിലേക്ക് കയറണമെങ്കില്‍ അതിന് മുമ്പിലായി നില്‍ക്കുന്ന, വധുവിന്‍റെ തോഴിമാര്‍- അതായത് കസിൻ സഹോദരങ്ങളും സുഹൃത്തുക്കളും മറ്റും വഴി മാറിക്കൊടുക്കണം.

അതിന് ഇവര്‍ വരന് നേരെ നീട്ടിയിരിക്കുന്ന ഒരു എഗ്രിമെന്‍റില്‍ വരൻ ഒപ്പ് വയ്ക്കണം. അതാണ് തടസം. സംഭവം രസകരമായ രീതിയില്‍ തന്നെയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഒരുപാട് ഗൗരവമുള്ള കാര്യങ്ങളൊന്നുമല്ല കരാറില്‍ എഴുതിയിരിക്കുന്നത്. 

എപ്പോഴും കാജലിനെ (വധുവിനെ) സുരക്ഷിതയാക്കി വയ്ക്കണം, ഉപാധികളില്ലാതെ അവളെ സ്നേഹിക്കണം, ഓരോ വര്‍ഷവും മൂന്ന് അവധിക്കാല ആഘോഷങ്ങളെങ്കിലും നടത്തണം, മറ്റെന്തിനെക്കാളും ഉപരി അവളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കണം... ഇങ്ങനെ പോകുന്നു കരാറിലെ നിയമങ്ങള്‍. 

കരാറില്‍ ഇത്രയെല്ലാം എഴുതിയിട്ടുണ്ടെങ്കിലും ഇതൊന്നും വരൻ വായിച്ചുനോക്കുന്നില്ല. പേന വാങ്ങി അക്ഷരാര്‍ത്ഥത്തില്‍ കണ്ണും പൂട്ടിയാണ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്. കാരണം മണ്ഡപത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ കരാറില്‍ ഒപ്പ് വച്ചേ മതിയാകൂ. എന്തായാലും രസകരമായ വീഡിയോയ്ക്ക് വലിയ രീതിയിലാണ് കാഴ്ചക്കാരെ ലഭിക്കുന്നത്. രസകരമായ ധാരാളം കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നു.

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- പച്ചയ്ക്ക് സസ്യാഹാരം മാത്രം കഴിച്ച് ഡയറ്റ്; ഫുഡ‍് ഇൻഫ്ളുവൻസര്‍ക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo