വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

വിവാഹവേദിയിൽ (wedding stage) വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയ (social media) ആഘോഷിക്കാറുണ്ട്. ചില അതിരുവിട്ട ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ വലിയ അപകടങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്. 

എന്നാല്‍ ഇവിടെ വളരെ ക്യൂട്ടായ ഒരു വിവാഹ വീഡിയോ (wedding video) ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ (instagram) ആണ് വീഡിയോ പ്രചരിക്കുന്നത്. 

വധു തൊട്ടടുത്തിരുന്ന ആരോടോ സംസാരിക്കുന്ന അവസരത്തില്‍ വരന്‍ വധുവിന്‍റെ ഇലയില്‍ നിന്ന് പപ്പടം എടുത്ത് തന്‍റെ ഇലയില്‍ വച്ച് കഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഇത് ശ്രദ്ധയില്‍പ്പെട്ട വധു, വരന്‍റെ ഇലയില്‍ നിന്ന് പപ്പടം തിരിച്ച് എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

യാതൃചികമായി ക്യാമറാ കണ്ണുകളില്‍ പതിഞ്ഞ ദൃശ്യമായിട്ടേ കണ്ടാല്‍ തോന്നൂ. അത് എന്തായാലും ഈ മലയാളീ വധൂവരന്മാരുടെ രസകരമായ ദൃശ്യം എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. രസകരമായ കമന്‍റുകളും വീഡിയോയില്‍ ലഭിച്ചിട്ടുണ്ട്. 

View post on Instagram

സമാനമായ മറ്റൊരു വീഡിയോയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വരനും വധുവിനും ഒരു ഇലയിൽ ഭക്ഷണം വിളമ്പി നല്‍കുന്ന സുഹൃത്തുക്കളുടെ ആഘോഷപരിപാടിയുടെ വീഡിയോ ആയിരുന്നു അത്. ഇലയിൽ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേയ്ക്ക് മാറ്റിയിട്ടു. ഇതോടെ സുഹൃത്തുക്കൾ വരനെ പരിഹസിക്കാൻ തുടങ്ങി. ഒടുവില്‍ നിയന്ത്രണം വിട്ട വരൻ ആ മേശ ഉൾപ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.

Also Read: തലമുടി കൊണ്ട് 12000 കിലോ ഭാരമുള്ള ഡബിൾ ഡെക്കർ ബസ് വലിച്ചുനീക്കുന്ന ഇന്ത്യക്കാരി; റെക്കോർഡ്