Asianet News MalayalamAsianet News Malayalam

'വന്യമൃഗങ്ങളോട് ഇങ്ങനെ പെരുമാറരുത്, ഇതൊരു പാഠം'; വീഡിയോ വൈറല്‍...

ഒരു കാട്ടാനയെ ചെറിയൊരു സംഘം മനുഷ്യര്‍ ചേര്‍ന്ന് പ്രകോപിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചെരിപ്പും മറ്റുമെറിഞ്ഞും ശബ്ദമുണ്ടാക്കിയും പിറകെ ഓടിച്ചെന്നും വരെ ആനയെ വിരട്ടാൻ ശ്രമിക്കുകയാണ് ഇവര്‍. 

group of men provoking elephant in a video going viral
Author
First Published Dec 9, 2023, 11:27 PM IST

സോഷ്യല്‍ മീഡിയയിലൂടെ നിത്യവും എത്രയോ വീഡിയോകളാണ് വരാറുള്ളത്. ഇതില്‍ കാഴ്ചക്കാരെ കൂട്ടുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന വീഡിയോകളെക്കാള്‍ ശ്രദ്ധ ലഭിക്കാറ് എപ്പോഴും യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്കാണ്. ഇങ്ങനെയുള്ള വീഡിയോകള്‍ മിക്കവാറും എന്തെങ്കിലും അപകടങ്ങളുടെയോ അല്ലെങ്കില്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന്‍റെയോ എല്ലാമാകാറുണ്ട്. ഇവയ്ക്കാകുമ്പോള്‍ നല്ലൊരു സന്ദേശമോ ഓര്‍മ്മപ്പെടുത്തലോ നടത്താനും സാധിക്കും. 

ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കാലാകാലങ്ങളായി കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ച് അവര്‍ നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ്. ഇതുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോയും. 

ഒരു കാട്ടാനയെ ചെറിയൊരു സംഘം മനുഷ്യര്‍ ചേര്‍ന്ന് പ്രകോപിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചെരിപ്പും മറ്റുമെറിഞ്ഞും ശബ്ദമുണ്ടാക്കിയും പിറകെ ഓടിച്ചെന്നും വരെ ആനയെ വിരട്ടാൻ ശ്രമിക്കുകയാണ് ഇവര്‍. 

ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥൻ പര്‍വീൺ കാസ്വാൻ പങ്കുവച്ചതോടെയാണ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ശ്രദ്ധ ലഭിച്ചത്. അസമില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് ഇദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യരുത്, ചെയ്യുന്നത് ജീവന് ആപത്താണ്, ഇതില്‍ ആരാണ് മൃഗങ്ങളെന്ന് തിരിച്ചറിയൂ എന്നുമെല്ലാം ആണ് പര്‍വീൺ കാസ്വാൻ കുറിച്ചിരിക്കുന്നത്. 

നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ ഇങ്ങനെ പ്രകോപിപ്പിക്കുന്നത് എപ്പോഴും ആപത്ത് വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് തന്നെയാണ് അധികപേരും അഭിപ്രായപ്പെടുന്നത്. മൃഗങ്ങളോട് ഒട്ടും കരുണയോ മര്യാദയോ ഇല്ലാതെയുള്ള പെരുമാറ്റം ആണിതെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും വീഡിയോ നല്ലരീതിയില്‍ തന്നെ ശ്രദ്ധേയമായി. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'ദിവസവും ഒരു ബോട്ടില്‍ ബേബി പൗഡര്‍ കഴിക്കും'; യുവതിയുടെ വിചിത്രമായ അവകാശവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios