വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറയ്ക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ്‌ മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു.

വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറയ്ക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ്‌ മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു. അതിന് ഒരു പരിഹാരമാണ് പേരയില. 

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുശളള ഒന്നാണ് പേരയുടെ ഇലയും. ഫ്ലേവനോയ്ഡുകൾ, ടാനിന്‍സ്, സാപ്പോനിൻസ്, യൂജെനോൾ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയിൽ ഉണ്ട്. അണുബാധ തടയാനും കൊളസ്ടോള്‍ നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തിനും നല്ലതാണ് പേരയില. 

ഏതാനും പേരയില ചവയ്ക്കുന്നത് മോണകളിൽ പ്ലേക്ക് ഉണ്ടാകുന്നത് തടയും. ബാക്ടീരിയകളെ അകറ്റാൻ പേരയുടെ ആന്റിബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. മോണകളിലെ വീക്കം തടയാനും വായ്നാറ്റം അകറ്റാനും പേരയില സഹായിക്കും. 

വായ്നാറ്റം അകറ്റാനുള്ള മറ്റ് എളുപ്പവഴികള്‍...

1. ഭക്ഷണം കഴിച്ച ഉടനെ ഏലക്കായ, ഗ്രാമ്പു, പെരും ജീരകം എന്നിവ കഴിച്ചാല്‍ വായ് നാറ്റം ഒഴിവാക്കാം. 

2. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്. 

3. പട്ടപൊടിയും ഏലയ്ക്ക പൊടിച്ചതും ലംബ ഇല കൂടി ചേര്‍ത്ത വെള്ളം കൊണ്ട് വായ കഴുകുന്നതും വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്. 

4. ഉള്ളി, വെളുത്തുള്ളി എന്നിവ വായ്നാറ്റം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇവയുടെ മണം പല്ലു തേച്ചാലും പോകില്ല. ഇവ വെറുതെ കഴിക്കുന്നതും ആഹാരത്തില്‍ അധികം ചേര്‍ക്കുന്നതും ഒഴിവാക്കുക.