എപ്പോഴും വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സ്റ്റാറാണ് രണ്‍വീര്‍ സിങ്. രണ്‍വീറിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും ആരാധകരില്‍ ശ്രദ്ധ നേടാറുണ്ട്. 

എപ്പോഴും വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സ്റ്റാറാണ് രണ്‍വീര്‍ സിങ്. രണ്‍വീറിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും ആരാധകരില്‍ ശ്രദ്ധ നേടാറുണ്ട്. ക്രേസി ലുക്ക് എന്ന് പരിഹസിക്കുന്നവരുമുണ്ട്. ഇത്തവണയും രണ്‍വീറിന്‍റെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റി. 

കഴിഞ്ഞ ദിവസത്തെ രണ്‍വീറിന്‍റെ എയര്‍പോര്‍ട്ട് ലുക്കിന്‍റെ പ്രത്യേകത അദ്ദേഹം ധരിച്ച ജാക്കറ്റ് തന്നെയായിരുന്നു. അതില്‍ പ്രിന്‍റ് ചെയ്തിരിക്കുന്ന മുഖം ആരുടേത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 

ഹോളിവുഡ് സംവിധായകനായ സ്റ്റാന്‍ലേയുടെ ' എ ക്ലോക് വര്‍ക്ക് ഓറഞ്ച്' എന്ന ഡ്രാമയിലെ എംസിഡുവെല്‍സിന്‍റെ കഥപാത്രം ചെയ്ത അലക്സ് എന്ന നടന്‍റെ മുഖമായിരുന്നു അത്. ജപ്പാനില്‍ നിര്‍മ്മിച്ച ഈ ജാക്കറ്റിന്‍റെ വില 1,16,960 രൂപയാണ്.