'ശ്രിനിക- ഭാഗ്യത്തിന്‍റെ കാവല്‍' എന്നാണ് വാച്ചിന് പേരിട്ടിരിക്കുന്നത്. ശ്രിനിക എന്നാല്‍ പൂവ് എന്നാണ് അര്‍ത്ഥം. 11 മാസം കൊണ്ടാണെത്രേ ഈ വാച്ച് നിര്‍മിച്ചിരിക്കുന്നത്.  17524 വെളുത്ത വജ്രവും 12 കറുത്ത വജ്രവും ഉപയോഗിച്ചാണ് വാച്ച് നിര്‍മ്മിച്ചിരിത്തുന്നത്. 373.030 ഗ്രാം ആണ് വാച്ചിന്‍റെ തൂക്കം. 

വാച്ചില്‍ ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിപ്പിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മീററ്റിലുള്ള ആഭരണ നിര്‍മാതാവ്. 17,524 വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്. റെനാനി ജുവല്‍സിന്‍റെ സിഇഒയും സ്ഥാപകനുമായ ഹര്‍ഷിത് ബന്‍സാലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. വാച്ചിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആണ് പ്രചരിക്കുന്നത്. 

'ശ്രിനിക- ഭാഗ്യത്തിന്‍റെ കാവല്‍' എന്നാണ് വാച്ചിന് പേരിട്ടിരിക്കുന്നത്. ശ്രിനിക എന്നാല്‍ പൂവ് എന്നാണ് അര്‍ത്ഥം. 11 മാസം കൊണ്ടാണെത്രേ ഈ വാച്ച് നിര്‍മിച്ചിരിക്കുന്നത്. 17524 വെളുത്ത വജ്രവും 12 കറുത്ത വജ്രവും ഉപയോഗിച്ചാണ് വാച്ച് നിര്‍മ്മിച്ചിരിത്തുന്നത്. 373.030 ഗ്രാം ആണ് വാച്ചിന്‍റെ തൂക്കം. 

Scroll to load tweet…

കാഴ്ചയില്‍ മനോഹരവും ധരിക്കാന്‍ സുഖപ്രദവുമായിരിക്കണം വാച്ച് എന്ന് ആദ്യമേ തീരുമാനിച്ചിരുന്നതായി ഹര്‍ഷിത് ബന്‍സാല്‍ പറയുന്നു. സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രചോദനമായി നിന്നതാണ് ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചത്. ഇന്ത്യന്‍ കലാപാരമ്പര്യം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരമാണിതെന്നും ബന്‍സാല്‍ പറയുന്നു. 

View post on Instagram

അതേസമയം, ചോക്ലേറ്റ് കൊണ്ട് തലമുടി അലങ്കരിച്ചിരിക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പൂക്കള്‍ക്ക് പകരം ചോക്ലേറ്റ് തലമുടിയില്‍ നിറച്ചത്. കിറ്റ് ക്യാറ്റ്, 5 സ്റ്റാര്‍, മില്‍ക്കി ബാര്‍ എന്ന് തുടങ്ങി ഫെറെറോ റോഷര്‍ വരെ തലമുടിയില്‍ ഉണ്ട്. കമ്മലിനും മാംഗോ ബൈറ്റും ചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. ഈ ചോക്ലേറ്റ് ഹെയര്‍ സ്റ്റൈല്‍ ഇതിനോടകം 5.7 മില്യണ്‍ ആളുകളാണ് കണ്ടത്. കുട്ടികളുടെ മുന്നില്‍ പോകരുത് എന്നും കുട്ടികള്‍ ഇത് കാണരുതെന്നുമൊക്കെ ആണ് ആളുകളുടെ കമന്‍റ്. 

Also Read: തലമുടി നിറയെ ചോക്ലേറ്റ്; 'കൊതിയൂറും' ഹെയര്‍ സ്റ്റൈലുമായി വധു; വീഡിയോ