റിഷാബ് ദൂസാ എന്ന 26കാരനെ അമിതവണ്ണം വല്ലാതെ അലട്ടിയിരുന്നു. ശരീരഭാരം കൂടിയപ്പോൾ പലതരത്തിലുള്ള അസുഖങ്ങളാണ് പിടികൂടിയത്. നടക്കാനും ഇരിക്കാനുമൊക്കെ വളരെയധികം പ്രയാസമുണ്ടായിരുന്നുവെന്ന് 
റിഷാബ് പറയുന്നു. ശരീരഭാരം കുറച്ചില്ലെങ്കിൽ അത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് പല ഡോക്ടർമാരും പറഞ്ഞു. അങ്ങനെയാണ് തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് റിഷാബ് പറയുന്നു. 

റിഷാബിന് 123 കിലോയാണ് ആദ്യം ഉണ്ടായിരുന്നത്. 10 മാസം കൊണ്ടാണ് 47 കിലോ കുറച്ചതും. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്ത് തന്നെയാണ് തടി കുറച്ചതെന്ന് റിഷാബ് പറയുന്നു. പാസ്ത, ബർ​ഗർ, പീസ, സാൻവിച്ച് പോലുള്ളവ ധാരാളം കഴിക്കുമായിരുന്നു. തടി കുറയ്ക്കണമെന്ന് തീരുമാനിച്ചപ്പോൾ ഇവയെല്ലാം ഒഴിവാക്കിയെന്ന് റിഷാബ് പറയുന്നു. 
 ശരീരഭാരം കുറയ്ക്കാനായി റിഷാബ് ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഏതാണെന്ന് അറിയേണ്ടേ... 

ബ്രേക്ക്ഫാസ്റ്റ്...

‌രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിച്ചിരുന്നത് ഒരു ബൗൾ ഓട്സും ഒരു ​ഗ്ലാസ് ​ഗ്രീൻ ടീയും. ബ്രേക്ക്ഫാസ്റ്റ് ക്യത്യം 8 മണിക്ക് തന്നെ കഴിക്കുമായിരുന്നുവെന്ന് റിഷാബ് പറയുന്നു. ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കി, പകരം  കുടിച്ചത് ​ഗ്രീൻ ടീ, ഇഞ്ചി ചായ പോലുള്ളവ). രാവിലെ വെറും വയറ്റിൽ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചായിരുന്നു ദിവസം തുടങ്ങാറുണ്ടായിരുന്നുതെന്നും റിഷാബ് പറഞ്ഞു. 

ഉച്ചയ്ക്ക്...

ഒരു ബൗൾ ചോറ്(ബൗൺ റെെസ്) അല്ലെങ്കിൽ ചപ്പാത്തി 2 എണ്ണം, സോയ, വെജിറ്റബിൾ സാലഡ് അല്ലെങ്കിൽ ഏതെങ്കിലും വെജിറ്റബിൾ കറി. 

അത്താഴം...

രാത്രി 8 മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് റിഷാബ് പറഞ്ഞു. രാത്രിയിൽ ഒരു ​ഗ്ലാസ് വെജിറ്റബിൾ സൂപ്പൂം ചപ്പാത്തി 2 എണ്ണവും അല്ലെങ്കിൽ ബ്രൗൺ ബ്രഡ്. 

ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ച അന്ന് മുതൽ ദിവസവും ആറ് കിലോ മീറ്റർ നടക്കാൻ റിഷാബ് സമയം മാറ്റിവയ്ക്കുമായിരുന്നു. ഒരു ഡയറ്റീഷ്യനെ കണ്ട ശേഷമാണ് ക്യത്യമായി ഡയറ്റ് ചെയ്യാൻ തുടങ്ങിയതെന്നും ദിവസവും കുറഞ്ഞത് നാല് ലിറ്റർ വെള്ളം കുടിക്കുമായിരുന്നുവെന്നും റിഷാബ് പറഞ്ഞു. ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സ് എന്നിവ പൂർണമായും ഒഴിവാക്കിയിരുന്നുവെന്ന് റിഷാബ് പറഞ്ഞു.