സേവ് ദ ഡേറ്റ് തരംഗമാവുകയും വിവാദത്തിൽ അകപ്പെടുകയും ചെയ്യുന്ന കാലമാണിത്. ഇവ എങ്ങനെയൊക്കെ വൈറലാക്കാം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ജിമ്മന്‍റെയും കാന്താരിയുടെയും. 

അരുണിന്‍റെയും ആഷികയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷര്‍ട്ടില്ലാതെ മസില്‍ പെരുക്കിയെത്തുന്ന കല്യാണ ചെക്കനാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഒപ്പം നാടന്‍ ലുക്കിലാണ് കല്യാണ പെണ്ണിന്‍റെ വരവ്. 

 

സാരിയില്‍ ക്യൂട്ട് ഭാവങ്ങളുമാണ് കല്യാണ പെണ്ണിനെ ശ്രദ്ധേയമാക്കുന്നത്. കെഎസ് വെഡ്ഡിംഗ്സ് ആണ് ഈ മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍.