Asianet News MalayalamAsianet News Malayalam

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നത് കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത് ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

habits which will keep your skin young
Author
First Published Aug 3, 2024, 2:48 PM IST | Last Updated Aug 3, 2024, 2:48 PM IST

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നത് കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത് ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക

സൂര്യരശ്മികള്‍ ചര്‍മ്മത്തില്‍ ഏല്‍ക്കുന്നത് പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും.  അതിനാല്‍ പരമാവധി വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. 
 
2. സൺസ്ക്രീൻ ലോഷൻ

പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. 

3. പുകവലി ഒഴിവാക്കുക 

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും  വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി ഒഴിവാക്കുക. 

4. വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. ഇത് ചർമ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനായി ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. 

5. മുഖം ഇടയ്ക്കിടെ കഴുകുക

മുഖം ഇടയ്ക്കിടെ കഴുകുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതുപോലെ മേക്കപ്പ് കഴുകി കളയാതെ ഉറങ്ങരുത്. 

6. ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് 

എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

7. ഉറക്കം

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

8. വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Also read: ക്ഷീണം അകറ്റാനും ഊർജ്ജം ലഭിക്കാനും ശരീരത്തിന് വേണം ഈ പോഷകങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios