Asianet News MalayalamAsianet News Malayalam

ഗർഭാവസ്ഥയിലെ തലമുടി സംരക്ഷണം; ചെയ്യേണ്ട കാര്യങ്ങള്‍...

തലമുടി കൊഴിച്ചിലും താരനുമാകാം ചിലരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 

hair care during pregnancy
Author
Thiruvananthapuram, First Published Nov 2, 2020, 3:55 PM IST

ഗര്‍ഭാവസ്ഥയില്‍ ഹോർമോണുകളുടെ വ്യതിയാനം മൂലം ഒട്ടേറെ മാറ്റങ്ങൾ ശരീരത്തിലും മനസ്സിലും ഉണ്ടാകാം. ചിലപ്പോള്‍ ഇത് തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. 

തലമുടി കൊഴിച്ചിലും താരനുമാകാം ചിലരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. ഗർഭാവസ്ഥയില്‍ തലമുടി സംരക്ഷണത്തിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ...

ഒന്ന്...

ആരോഗ്യകരമായ ഭക്ഷണം തന്നെയാണ് എപ്പോഴും തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനം. ഇതിനായി വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ഇലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ മുടിക്ക് വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യും. പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

രണ്ട്...

ഗർഭാവസ്ഥയില്‍ തലമുടിക്ക് ഓയിൽ മസാജ് ചെയ്യാം. ശിരോചർമ്മം മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറേ നല്ലതാണ്. ഇതിനായി ഒലീവ് ഓയിൽ, വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിരലഗ്രം വച്ചു ശിരോചർമ്മം നന്നായി മസാജ് ചെയ്യാം. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.  ഇതു രക്തചംക്രമണം വർധിപ്പിക്കുകയും മുടി തഴച്ചു വളരാനും സഹായിക്കും.

മൂന്ന്...

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ മറക്കരുത്. മുടിയുടെ തുമ്പ് പിളരുന്നതും പൊട്ടുന്നതും ഒഴിവാക്കാന്‍ ഇത് സഹായിക്കും. 

നാല്...

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

അഞ്ച്... 

മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലം നല്ലതല്ല. 

ആറ്...

ദിവസവും പത്തുമിനിറ്റില്‍ കൂടുതൽ മുടി ചീവാതിരിക്കാൻ ശ്രദ്ധിക്കണം. നനഞ്ഞിരിക്കുമ്പോൾ മുടി ചീവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഏഴ്...

ഗർഭാവസ്ഥയിൽ മുടിയ്ക്ക് നിറം നൽകുന്നത് ഒഴിവാക്കാം. 

എട്ട്...

ഗർഭസമയത്തുണ്ടാകുന്ന മാനസിക സമ്മർദ്ദം മുടി കൊഴിച്ചിൽ ഇരട്ടിയാക്കും. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

Also Read: തലമുടി സംരക്ഷണത്തിന്‍റെ പേരില്‍ നിങ്ങള്‍ ചെയ്തു കൂട്ടുന്ന ഏഴ് തെറ്റുകള്‍...

Follow Us:
Download App:
  • android
  • ios