Asianet News MalayalamAsianet News Malayalam

ഉള്ള് കുറഞ്ഞ തലമുടിയാണോ പ്രശ്നം? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇവയ്ക്ക് പലവിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. 

hair care tips for those have hair thinning
Author
First Published Dec 4, 2022, 6:32 PM IST

നല്ല കട്ടിയുള്ള തലമുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇവയ്ക്ക് പലവിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. 

ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്കായി, മുടി വളരാനായി സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ശേഷം ഇങ്ങനെ കിട്ടുന്ന നീര്  തലമുടിയിലും തലയോട്ടിയിലും പുരട്ടാം. പതിവായി ചെയ്യുന്നത് ഫലം നല്‍കും. 

രണ്ട്...

തലമുടി വളരാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കോഫി. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ കോഫി മാസ്ക്  എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

മൂന്ന്...

ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. 

നാല്...

കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് തലമുടി കഴുകുന്നതും നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും മുടി വളരാനും സഹായിക്കും. 

Also Read: രോഗപ്രതിരോധത്തിന് കശുവണ്ടി; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios