പ്രമുഖ കൊറിയോഗ്രാഫര്‍ റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി'. ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ 'ഡാന്‍സ്' തന്നെയാണ് ഇതിന്റെ ഇതിവൃത്തവും. 

ശ്രദ്ധ കപൂര്‍, വരുണ്‍ വാന്‍, പ്രഭുദേവ  എന്നിവര്‍ക്കൊപ്പം കനേഡിയന്‍ ഡാന്‍സറും നടിയുമായ നോറ ഫതേഹിയും 'സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി'യില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞിട്ടുണ്ട്. 

'ഗര്‍മി' എന്ന സൂപ്പര്‍ ഡാന്‍സ് ഗാനരംഗത്തില്‍ കിടിലന്‍ ചുവടുകളുമായി ഏറെ ശ്രദ്ധിക്കപ്പെട്ടത് നോറയാണ്. ഇപ്പോള്‍ ചിത്രത്തിന് വേണ്ടി നോറയും മേക്കപ്പ് മാസ്റ്ററും കൂടി തെരഞ്ഞെടുത്ത ഒരു ഹെയര്‍സ്റ്റൈലിനെ കുറിച്ചാണ് ബോളിവുഡില്‍ ചര്‍ച്ച. 

ദുബായില്‍ ഡിസൈന്‍ ചെയ്ത ഒരു 'പോണിടെയില്‍' ഹെയര്‍ ഫിക്‌സാണ് സംഗതി. 'ഒറിജിനല്‍' മുടി സംസ്‌കരിച്ചെടുത്ത് ഡിസൈന്‍ ചെയ്തതാണത്രേ ഇത്. കഥാപാത്രത്തിന്റെ രൂപത്തിന് അല്‍പം കൂടി മൂര്‍ച്ച വരുത്താനായി തങ്ങള്‍ രണ്ടുപേരും കൂടിയാണ് ഇത്തരമൊരു ഹെയര്‍സ്റ്റൈല്‍ വേണമെന്ന് തീരുമാനിച്ചതെന്ന് നോറ പറയുന്നു. 

ഇനിയിതിന്റെ വിലയൊന്ന് കേള്‍ക്കണം. 2.5 ലക്ഷം രൂപയാണത്രേ ഈ ഹെയര്‍ ഫിക്‌സിന് വേണ്ടി മാത്രം ചിലവാക്കിയത്. 'സില്‍ക്കി' പരുവത്തില്‍ എന്നാല്‍ 'തിക്ക്' ആയി ഒഴുകിക്കിടക്കുന്ന മുടിയാണിത്. കഥാപാത്രത്തിന് മിഴിവേകാന്‍ ഈ ഹെയര്‍ ഡിസൈന്‍ തന്നെ ഏറെ സഹായിച്ചുവെന്നാണ് നോറ അഭിപ്രായപ്പെടുന്നത്. ഈ വിലപിടിപ്പുള്ള മുടി വച്ച് നില്‍ക്കുന്ന ചിത്രവും നോറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

Fierce 🔥 #SD3 #StreetDancer3D @marcepedrozo @jerrydsouza6486 @suzan1304

A post shared by Nora Fatehi (@norafatehi) on Jan 23, 2020 at 6:31am PST