മൊബെെൽ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് വാശിപിടിച്ചാൽ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ഫോൺ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചിൽ മാറുമായിരിക്കും. എന്നാൽ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കൾ ചിന്തിക്കാറില്ല. ഒരു എൽകെജി കുട്ടിയ്ക്ക് പോലും മൊബെെൽ ഫോണിന്റെ ടെക്നിക്കുകളെ കുറിച്ചറിയാവുന്ന കാലമാണ് ഇന്ന്.

 കുട്ടികളിലെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​കു​​​ക​​​യാണെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബെെൽ ഫോൺ മാത്രമല്ല, ടാ​​​ബ്‌​​​ലെ​​​റ്റ്, ലാ​​​പ്ടോ​​​പ്, ടി​​​വി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക. മൊബെെൽ ഫോണിന്റെ ഉപയോ​ഗത്തിൽ മാത്രമല്ല ഇന്റര്‍നെറ്റിന്റെ ഉപയോ​ഗത്തിന്റെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. 

പോസിറ്റീവായ കാര്യങ്ങള്‍ക്കല്ലാതെ കുട്ടികളെ ഡിജിറ്റല്‍ ലോകത്തു നിന്ന് അകറ്റി നിര്‍ത്തുന്നതാകും അവരുടെ സുരക്ഷയ്ക്ക് നല്ലത്. മി​​​ക്ക കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ലോ​​​കം ഇ​​​ന്ന് മൊ​​​ബൈ​​​ൽ ഫോ​​​ണും ഇന്റർനെറ്റും മാത്രമായി മാറിയിരിക്കുന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ക്കോ തെ​​​റാ​​​പ്പി​​​സ്റ്റ് ഡോ. ​​​നി​​​ക്കോ​​​ളാ​​​സ് ക​​​ർ​​​ദ​​​ര​​​സ് പ​​​റ​​​യു​​​ന്നു. 

മൊബെെൽ, കമ്പ്യൂട്ടർ, ടാബ്, വീഡിയോ ​ഗെയിം എന്നിവയുടെ ഉപയോ​ഗം കുട്ടികളിൽ പലതരത്തിലുള്ള നേത്രരോഗങ്ങൾ പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗം കം​​​പ്യൂ​​​ട്ട​​​ർ വി​​​ഷ​​​ൻ സി​​​ൻ​​​ഡ്രോം എ​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം ര​​​ണ്ടു​​​ത​​​ര​​​ത്തി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​​ത്. 

ഫോ​​​ണി​​​ന്‍റെ അ​​​മി​​​ത​​​മാ​​​യ ഉ​​​പ​​​യോ​​​ഗം കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ഴ്ച​​​ശ​​​ക്തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​പു​​​റ​​​മേ വീ​​​ടി​​​ന​​​ക​​​ത്തു​​​ത​​​ന്നെ ച​​​ട​​​ഞ്ഞു​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​ൽ അ​​​ത് അ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ​​​യും സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു. സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണെന്നും അടുത്തിടെ നടത്തിയ പഠനങ്ങൾ‌ പറയുന്നു. 

കൗമാരക്കാരില്‍ ആണ്‍കുട്ടികളേക്കാള്‍, സോഷ്യല്‍ മീഡിയ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് പെണ്‍കുട്ടികളിലെന്ന് പഠനത്തിൽ പറയുന്നു. പുതിയകാലത്ത് കൗമാരക്കാര്‍ക്ക് എപ്പോഴും സുഹൃത്തുക്കളുടെ കൂടെത്തന്നെയായിരിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ സഹായമാണ് ചെയ്യുന്നത്. കുട്ടികളുടെ പഠനം എളുപ്പമാക്കാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുമെങ്കില്‍ കൂടി, സ്നാപ്ചാറ്റിംഗും ഇന്‍സ്റ്റഗ്രാമിംഗും കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്.

   എങ്ങനെയൊക്കെ നിയന്ത്രിക്കാം...?

 1. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ നിശ്ചിത സമയം അനുവദിക്കാം.
 2. അവര്‍ക്ക് ഉപയോഗിക്കാവുന്ന സൈറ്റുകള്‍ തിരഞ്ഞെടുത്ത് നല്‍കാം.
 3. ആരോടൊക്കെ ചാറ്റ് ചെയ്യാം, ആരോടൊക്കെ വേണ്ട എന്നത് വ്യക്തമായി പറഞ്ഞു കൊടുക്കാം. 
.