Asianet News MalayalamAsianet News Malayalam

വേനല്‍ച്ചൂട്: ശ്രദ്ധിക്കണം ഈ എട്ട് കാര്യങ്ങള്‍

വേനല്‍ക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

health tips for summer climate
Author
Thiruvananthapuram, First Published Feb 28, 2019, 4:05 PM IST

വേനല്‍ക്കാലം എത്തും മുന്‍പേ സംസ്ഥാനം ചുട്ടുപൊള്ളകയാണ്.  സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കി. രണ്ടുമാസത്തേക്ക് ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെ വെയിലത്ത് ജോലി വിലക്കി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി.  

വേനല്‍ക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സൂര്യാഘാതവും നിര്‍ജലീകരണവും വഴി ജീവഹാനി സംഭവിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ കടുത്ത ശ്രദ്ധവേണം . പകര്‍ച്ചവ്യാധികള്‍ പടരാമെന്നതിനാല്‍ വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചീകരണവും അടിയന്തര പ്രാധാന്യമുള്ളതെന്നും വിദഗ്ധര്‍ പറയുന്നു .

1. കടുത്ത ചൂട് ശരീരത്തിലെ ജലാംശം കുറയ്ക്കും. അന്തരീക്ഷ താപം ഉയരുന്നതിനെ പ്രതിരോധിക്കാനാകാത്ത ഘട്ടത്തില്‍ ശരീരത്തില്‍ സൂര്യാഘാതമേല്‍ക്കാം. ചൂട് കടുക്കുന്ന 11 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് കഠിനമായ ജോലികളും ചൂട് നേരിട്ട് ബാധിക്കുന്ന സ്ഥലങ്ങളിലെ ജോലികളും ഒഴിവാക്കണം.

2. പതിവിലുമധികം വെള്ളം കുടിക്കണം. അല്ലാത്തപക്ഷം നിര്‍ജലീകരണം സംഭവിക്കാം. ഇത് മരണത്തിലേക്ക് വരെ നയിക്കും. കുടിക്കുന്ന വെള്ളം ശുദ്ധമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

3. വഴിവക്കിലെ പാനീയങ്ങളും , ശീതള പാനിയങ്ങളും കഴിവതും ഒഴിവാക്കണം.

4. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. അല്ലെങ്കില്‍ ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം , ടൈഫോയ്ഡ് , വയറിളക്കം , കോളറ എന്നിവ നിയന്ത്രാണീതതമായി പടരാം. ഫാസ്റ്റ് ഫുഡുകള്‍ കഴിവതും ഒഴിവാക്കണം . പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം .

5. പൊതുകുളങ്ങളും കിണറുകളും ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇവിടുത്തെ വെള്ളം കുളിക്കാനടക്കം ഉപയോഗിക്കാവൂ.

6. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വസ്ത്രധാരണ രീതി സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

7. വ്യക്തി ശുചിത്വം പാലിക്കണം.

8. പരിസരം വൃത്തിയുള്ളതായിരിക്കാനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മാലിന്യത്തില്‍ എലി പെരുകി എലിപ്പനിയും ചെള്ളുപനിയും മരണം വിതയ്ക്കും.

Follow Us:
Download App:
  • android
  • ios