Asianet News MalayalamAsianet News Malayalam

മൂര്‍ഖനും കോഴിയും തമ്മില്‍ ഉഗ്രന്‍ പോര്; വൈറലായ വീഡിയോ കാണാം

വീഡിയോയുടെ തുടക്കത്തില്‍ തന്നെ കോഴിക്കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വരുന്ന പാമ്പിനെയാണ് കാണുന്നത്. സധൈര്യം കോഴികളെ ആക്രമിക്കാനുള്ള മനോഭാവമാണ് പാമ്പിലുള്ളത്. എന്നാല്‍ ഒരേ സമയം പാമ്പിനെയും, വീഡിയോ കാണുന്ന കാഴ്ചക്കാരെയും അമ്പരപ്പിച്ചുകൊണ്ട് മൂര്‍ഖനോട് പോരാടാനായി പാഞ്ഞടുക്കുകയാണ് തള്ളക്കോഴി

hen and snake in strong fight video goes viral
Author
Trivandrum, First Published Jun 18, 2021, 9:41 PM IST

മനുഷ്യര്‍ക്ക് അവരുടെതായ ജീവിതസാഹചര്യങ്ങളുണ്ട്. ഇതനുസരിച്ച് അപകടങ്ങളും പ്രതിസന്ധികളുമെല്ലാം വരുമ്പോള്‍ നാം പരസ്പരം സഹകരിക്കുകയും അതുപോലെ തന്നെ പോര്‍വിളിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള ജീവിസഹജമായ വാസനകളെ പരിഷ്‌കരിച്ചെടുക്കുന്ന കാര്യത്തില്‍ മനുഷ്യര്‍ നേരത്തെ വിജയിച്ചതാണല്ലോ. മൃഗങ്ങളാണെങ്കില്‍ ജൈവികമായ അത്തരം വാസനകളില്‍, അതുപോലെ തന്നെ തുടരുന്നവരാണ്. 

ഇതേ ആശയം ഉയര്‍ത്തിപ്പിടിക്കുന്നൊരു ചെറു വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മൂര്‍ഖനും കോഴിയും തമ്മിലുള്ള ഉഗ്രന്‍ മല്‍പ്പിടുത്തമാണ് വീഡിയോയിലുള്ളത്. തന്റെ കുഞ്ഞുങ്ങളെ പാമ്പില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് തള്ളക്കോഴി. 

വീഡിയോയുടെ തുടക്കത്തില്‍ തന്നെ കോഴിക്കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വരുന്ന പാമ്പിനെയാണ് കാണുന്നത്. സധൈര്യം കോഴികളെ ആക്രമിക്കാനുള്ള മനോഭാവമാണ് പാമ്പിലുള്ളത്. എന്നാല്‍ ഒരേ സമയം പാമ്പിനെയും, വീഡിയോ കാണുന്ന കാഴ്ചക്കാരെയും അമ്പരപ്പിച്ചുകൊണ്ട് മൂര്‍ഖനോട് പോരാടാനായി പാഞ്ഞടുക്കുകയാണ് തള്ളക്കോഴി. 

പിന്നീട് നടക്കുന്നത് അതിഗംഭീരമായൊരു പോരാട്ടം തന്നെയാണ്. ഓരോ തവണയും കൊത്താനായി പത്തി ഉയര്‍ത്തിവരുന്ന മൂര്‍ഖനെ തന്നാല്‍ കഴിയാവുന്ന വിധം പ്രതിരോധിക്കുകയാണ് തള്ളക്കോഴി.

തന്റെ കഴിവിനെ കുറിച്ചോ പ്രാപ്തിയെ കുറിച്ചോ ചിന്തിക്കാതെ കുഞ്ഞുങ്ങളുടെ രക്ഷയ്ക്ക് വേണ്ടി മാത്രം തന്നെക്കാള്‍ ശക്തനായ എതിരാളിയെ നേരിടാനിറങ്ങിയ കോഴിയെ മനസുകൊണ്ട് അഭിനന്ദിക്കുകയാണ് വീഡിയോ കണ്ടവര്‍ എല്ലാം തന്നെ. ലോകത്ത് എവിടെയാണെങ്കിലും, അത് ജീവിവര്‍ഗത്തിലാണെങ്കിലും മാതൃത്വം എന്നതിന്റെ ശക്തിയും ധൈര്യവും എന്താണെന്ന് കാട്ടിത്തരുന്നതാണ് വീഡിയോ എന്നും നിരവധി പേര്‍ കുറിക്കുന്നു. 

38 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പക്ഷേ സംഭവത്തിന്റെ മുഴുവന്‍ ചിത്രം വരച്ചുനല്‍കുന്നില്ല. പ്രതിരോധം എന്ന ആശയം കൈമാറിക്കൊണ്ട് അത് അപൂര്‍ണമായി അവസാനിക്കുകയാണ്. പിന്നീട് കോഴിക്കോ പാമ്പിനോ എന്ത് സംഭവിച്ചുവെന്നോ, ആരാണ് ശക്തമായ പോരാട്ടത്തില്‍ വിജയം കൈവരിച്ചതെന്നോ വ്യക്തമല്ല. ഇക്കാര്യത്തെ പറ്റി ചോദിക്കുന്നവരും ട്വിറ്ററില്‍ ഏറെയാണ്. ഏതായാലും വൈറലായ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- റെയില്‍വേ ട്രാക്കില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ ട്രെയിന്‍ വന്നു; 'ഷോക്കിംഗ്' വീഡിയോ...

Follow Us:
Download App:
  • android
  • ios