പകല്‍ മുഴുവന്‍ യഥേഷ്ടം പുറത്തിറങ്ങി തീറ്റ തേടാനും, വെറുതെ നടക്കാനുമെല്ലാം ഇവിടെ കോഴികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാത്രി മാത്രമേ ഫാമിന്റെ വാതിലടയ്ക്കൂ. ഇതിന് മുമ്പ് എങ്ങനെയോ ഒരു കൂട്ടിനകത്ത് കയറിപ്പറ്റിയതാകണം കുറുക്കന്‍ 

കുറുക്കന്‍ കോഴിയെ കൊല്ലുന്ന കഥയാണ് സാധാരണഗതിയില്‍ നമ്മള്‍ കേട്ടിട്ടുള്ളത്. ഇത് കഥ, നേരെ തിരിച്ചാണ്. കോഴികള്‍ കുറുക്കനെ കൊന്നിരിക്കുന്നു. ഫ്രാന്‍സിലെ ബ്രിട്ടനിയിലാണ് സംഭവം. 

ബ്രിട്ടനിയിലെ ഒരു ഫാമില്‍ രാത്രിയില്‍ കയറിക്കൂടിയ കുറുക്കനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പല വിഭാഗങ്ങളിലായി ഏതാണ്ട് 6000 കോഴികള്‍ ഈ ഫാമിലുണ്ട്. ഇവയെ പല കൂടുകളായി തിരിച്ചാണ് താമസിപ്പിച്ചിരിക്കുന്നതും. 

പകല്‍ മുഴുവന്‍ യഥേഷ്ടം പുറത്തിറങ്ങി തീറ്റ തേടാനും, വെറുതെ നടക്കാനുമെല്ലാം ഇവിടെ കോഴികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാത്രി മാത്രമേ ഫാമിന്റെ വാതിലടയ്ക്കൂ. 

ഇതിന് മുമ്പ് എങ്ങനെയോ ഒരു കൂട്ടിനകത്ത് കയറിപ്പറ്റിയതാകണം കുറുക്കന്‍. എന്തായാലും കൊക്ക് കൊണ്ട് കൊത്തിക്കൊത്തി, കോഴികള്‍ ഒരുമിച്ച് കുറുക്കനെ വകവരുത്തിയെന്ന് സാരം. കഴുത്തിലേറ്റ ആഴത്തിലുള്ള കൊത്തുകളാണ് കുറുക്കന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഫാം ഉടമ പാസ്‌കല്‍ ഡാനിയേല്‍ പറഞ്ഞു. രാവിലെ ജോലിക്കെത്തിയ ഫാം ജീവനക്കാരാണ് കൂട്ടില്‍ ചത്തുകിടക്കുന്ന കുറുക്കനെ കണ്ടത്.