Asianet News MalayalamAsianet News Malayalam

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ അഞ്ച് ഫേസ് പാക്കുകള്‍...

മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവയെ അകറ്റി സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

home made face packs for skin care
Author
Thiruvananthapuram, First Published Oct 3, 2021, 2:25 PM IST

സുന്ദരമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചർമ്മത്തിന് (skin) ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, അതുപോലെ തന്നെ മുഖക്കുരു (acne), കറുത്ത പാടുകൾ (black marks) എന്നിവയെ അകറ്റാനും സഹായിക്കും. 

ഇത്തരത്തില്‍ മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവയെ അകറ്റി സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

ഒരു നുള്ള് മഞ്ഞളും മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട്...

പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ തന്നെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

കറ്റാർവാഴ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. 

നാല്...

രണ്ട് ടീസ്പൂണ്‍ ഓട്സ്, ഒരു ടീസ്പൂണ്‍ തേൻ എന്നിവ നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മൃദുവായതും ഈർപ്പമുള്ളതുമായ ചർമ്മം ലഭിക്കുന്നത് ഇത് സഹായിക്കും.

അഞ്ച്...

ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കണം. ഇതിലേയ്ക്ക് മൂന്ന് സ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 10 മിനിറ്റ് നേരം പാക്ക് മുഖത്തു പുരട്ടി മസാജ് ചെയ്യാം.

Also Read: കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പരീക്ഷിക്കാം പഴം കൊണ്ടുള്ള ഈ ഹെയർ മാസ്കുകൾ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios