Asianet News MalayalamAsianet News Malayalam

Dark circles: കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...

ജീവിത രീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ കണ്ണുകള്‍ക്ക് ആശ്വാസം ഉണ്ടാകും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും.

home remedies to get rid of dark circles under eyes
Author
First Published Sep 30, 2022, 3:39 PM IST

കണ്‍തടങ്ങളിലെ കറുത്ത പാട്  പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും. 

ജീവിത രീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ കണ്ണുകള്‍ക്ക് ആശ്വാസം ഉണ്ടാകും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും.

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ദിവസങ്ങള്‍ക്കുള്ളില്‍ വ്യത്യാസം അറിയാം. 

രണ്ട്...

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും. 

മൂന്ന്...

കാലങ്ങളായി ആയുർവേദ ചികിത്സകർ കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിനായി നിർദ്ദേശിക്കുന്ന ഒന്നാണ് കുങ്കുമാദി തൈലം. ഇവ വാങ്ങി കണ്ണിനടിയില്‍ പുരട്ടുന്നത് ഫലം നല്‍കും. 

നാല്...

കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ്  കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 

അഞ്ച്...

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കോഫി. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ കോഫി കൊണ്ടുള്ള പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

ടീ ബാഗും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും. 

ഏഴ്...

കൺതടങ്ങളിൽ തേൻ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

എട്ട്...

കറ്റാർവാഴ ജെല്ലിന്‍റെ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്. 

ഒമ്പത്...

തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.

പത്ത്...

രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ അരച്ച് പനിനീരിൽ  ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുന്നതും ഫലം നല്‍കും. 

Also Read: തലമുടി കൊഴിച്ചിൽ തടയാം; വീട്ടിൽ പരീക്ഷിക്കാം ഈ ആറ് പൊടിക്കൈകള്‍...

Follow Us:
Download App:
  • android
  • ios