Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാടുകളെ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഇതെക്കെ പരിഹരിക്കാവുന്നതേയുള്ളൂ.

home remedies to get rid of dark spots
Author
First Published Jan 29, 2023, 12:50 PM IST

മുഖത്തെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. 
ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഇതെക്കെ പരിഹരിക്കാവുന്നതേയുള്ളൂ. 

മുഖത്തെ  കറുത്ത പാടുകളെ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

തൈര്...

രണ്ട് ടീസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ തേനും നാരങ്ങാനീരും  ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന്  ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

കറ്റാര്‍വാഴ...

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

തക്കാളി...

തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

പപ്പായ...

അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം

ഓറഞ്ച്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: ജ്യൂസിന് പകരം റെസ്റ്റോറെന്‍റില്‍ വിളമ്പിയത് ഡിറ്റര്‍ജന്‍റ്; ഏഴ് പേര്‍ ആശുപത്രിയില്‍

Follow Us:
Download App:
  • android
  • ios