Asianet News MalayalamAsianet News Malayalam

Skin Care: മുഖത്തെ കരുവാളിപ്പ് മാറ്റാൻ അടുക്കളയിലുണ്ട് ആറ് വഴികള്‍...

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

Home remedies to remove sun tan
Author
First Published Sep 17, 2022, 2:40 PM IST

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവയാണ് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

രണ്ട്...

രണ്ട് ടേബിൾ സ്പൂൺ കടലമാവ്, രണ്ട് ടേബിൾ സ്പൂൺ പാൽ പാട എന്നിവ നന്നായി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക.

മൂന്ന്...

രണ്ട് ടീസ്പൂണ്‍ ഗ്രീൻ ടീ പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേയ്ക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടി കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.

നാല്...

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. 

അഞ്ച്...

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

ആറ്...

രണ്ട്  ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

Also Read: മനോഹരമായ നഖങ്ങള്‍ സ്വന്തമാക്കാം; ഇതാ എട്ട് ടിപ്സ്...

Follow Us:
Download App:
  • android
  • ios