Asianet News MalayalamAsianet News Malayalam

Acne Treatment : മുഖക്കുരു മാറാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈ

കൗമാരകാലത്ത് പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കില്‍ അതിന് മറ്റ് കാരണങ്ങളും വരാം.

home remedy for acne by using only three easily available ingredients
Author
Trivandrum, First Published May 18, 2022, 8:26 PM IST

ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ( Skin Problems ) എപ്പോഴും നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാറുണ്ട്. മറ്റ് ഏത് ആരോഗ്യപ്രശ്നങ്ങളെക്കാളും പ്രകടമായത് കൊണ്ടാവാം ഒരുപക്ഷേ 'സ്കിന്‍' പ്രശ്നങ്ങള്‍ നമ്മെ മാനസികമായി ഇത്രമാത്രം ബാധിക്കുന്നത്. ഇതില്‍ തന്നെ മുഖക്കുരുവാണ് ( Acne Treatment) മിക്കവരും നേരിടുന്ന പതിവ് പ്രശ്നം. 

കൗമാരകാലത്ത് പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കില്‍ അതിന് മറ്റ് കാരണങ്ങളും വരാം.

സാധാരണമായി മുഖക്കുരുവിന് കാരണമായി വരുന്ന ചില ഘടകങ്ങള്‍ ആദ്യമൊന്ന് അറിയാം...

ഒന്ന്...

പതിവായി മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ഒരാളെ സംബന്ധിച്ച് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകളേറെയാണ്. ഉണ്ടായാല്‍ തന്നെ അത് ഭേദമാകാനും വലിയ ബുദ്ധിമുട്ടായിരിക്കും. സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടാകുന്ന ശരീരത്തിലെ കെമിക്കലുകളുടെയും ഹോര്‍മോണുകളുടെയും വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. 

രണ്ട്...

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വലിയ രീതിയില്‍ മുഖക്കുരുവിന് കാരണമാകുന്നുണ്ട്. സെക്സ് ഹോര്‍മോൺ ആയ ആൻഡ്രോജെന്‍ കൂടുമ്പോള്‍, അല്ലെങ്കില്‍ പ്രൊജസ്ട്രോൺ ഹോര്‍മോൺ കൂടുമ്പോള്‍ എല്ലാം മുഖക്കുരു കൂടുന്നു. 

മൂന്ന്...

ദഹനപ്രശ്നങ്ങളും മുഖക്കുരുവിലേക്ക് നയിക്കാം. പ്രധാനമായും കുടലിനകത്തുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. 

നാല്...

അമിതമായി വിയര്‍ക്കുന്നതും മുഖക്കുരുവിന് കാരണമാകാം. കാലാവസ്ഥാ വ്യതിയാനം ഇവിടെയാണ് വില്ലനായി മാറുന്നത്. ചൂടുകാലത്ത് മുഖക്കുരു വര്‍ധിക്കുന്നത് ശ്രദ്ധിക്കാറില്ലേ? 

അഞ്ച്...

രോമകൂപങ്ങളില്‍ അണുബാധയുണ്ടാകുന്നത് മൂലവും മുഖക്കുരു പ്രശ്നമായി വരാം. ബാക്ടീരിയകളാണ് ഇതിന് കാരണമാകുന്നത്. 

ആറ്...

ഗര്‍ഭനിരോധനത്തിനായി കഴിക്കുന്ന ഗുളികകളും മുഖക്കുരുവിലേക്ക് നയിക്കാം. ഇവ വലിയ രീതിയില്‍ ഹോര്‍മോണ്‍ വ്യതിയാനം സൃഷ്ടിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

ഇനി മുഖക്കുരു പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്നൊരു പൊടിക്കൈ ആണ് പങ്കുവയ്ക്കുന്നത്. വിപണിയില്‍ എല്ലായ്പോഴും ലഭ്യമായിട്ടുള്ള മൂന്ന് ചേരുവകള്‍ മാത്രമാണ് ഇതിനായി ആവശ്യമായി വരുന്നുള്ളൂ. 

കറ്റാര്‍വാഴ ജെല്‍, മഞ്ഞള്‍, റോസ് വാട്ടര്‍ എന്നിവയാണ് ഇതിന് ആവശ്യമായി വരുന്നത്. കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍ ആണ് എടുക്കേണ്ടത്. ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും അര ടീസ്പൂണ്‍ റോസ് വാട്ടറുമാണ് ചേര്‍ക്കേണ്ടത്. ഇനിയീ മിശ്രിതം നല്ലത് പോലെ യോജിപ്പിച്ചെടുക്കാം. 

ഇത് മുഖത്ത് പുരട്ടി, ഡ്രൈ ആകുന്നത് വരെയാണ് വയ്ക്കേണ്ടത്. ഉണങ്ങിക്കഴിഞ്ഞാല്‍ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.

Also Read:- ചൂടുകാലത്ത് പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നം; ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

 

'മാസ്‌ക് വയ്ക്കുന്നത് കാരണം ബാധിക്കാനിടയുള്ള ഒരു രോഗം'...കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. കൊവിഡ് രോഗവ്യാപനത്തിന് തടയിടാന്‍ ഏറ്റവുമധികം സഹായിക്കുന്നൊരു ഉപാധിയാണ് മാസ്‌ക്. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി മാസ്‌ക് ധരിച്ചുകൊണ്ട് ദീര്‍ഘനേരം ചിലവിടാനും മറ്റും നാം ഇപ്പോള്‍ പരിശീലിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മാസ്‌ക് ധരിക്കുന്നത് കൊണ്ട് അനുഭവപ്പെടുന്ന ചില ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളും ഇപ്പോഴും തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം... Read More...

Follow Us:
Download App:
  • android
  • ios