Asianet News MalayalamAsianet News Malayalam

വിണ്ടുകീറിയ പാദങ്ങളാണോ? പരീക്ഷിക്കാം ഈ രണ്ട് വഴികള്‍...

നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്തിന് ഒരു പെണ്‍കുട്ടിയുടെ വൃത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നവരുമുണ്ട്. പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണത്രേ​. 

home remedy for cracked heels
Author
Thiruvananthapuram, First Published Jun 22, 2019, 7:33 PM IST

നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്തിന് ഒരു പെണ്‍കുട്ടിയുടെ വൃത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നവരുമുണ്ട്. പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണത്രേ​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി അവ മാറുകയാണ്.

വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്നം. പാദസംരക്ഷണത്തിനായി പലരും  ബ്യൂട്ടിപാര്‍ലറിലേക്കും മറ്റും ഓടുന്നവരാണ്​. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതേയുള്ളൂ​.

ഒന്ന്...

വായ് കഴുകാന്‍ ഉപയോഗിക്കുന്ന മൗത്​വാഷ് കൊണ്ട് പാദങ്ങള്‍ വൃത്തിയാക്കാം. രോഗാണുക്കള്‍, ബാക്‌ടീരിയ എന്നിവയൊക്കെ മൗത്​വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്ന പോലെ പാദങ്ങളെയും വൃത്തിയാക്കാം. ഒരു കപ്പ് മൗത്​വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും 2-4 കപ്പ് വെളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാം. 

രണ്ട്...

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക.

പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.   


 

Follow Us:
Download App:
  • android
  • ios