സ്‌ക്രീം ക്വീൻസ്, കിങ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക് യഥാർഥ ജീവിതത്തിൽ സ്വർഗാനുരാഗിയാണോ എന്നാണ് അഭിമുഖത്തിൽ ഉയര്‍ന്ന ചോദ്യം. 

ഗായകനും മുന്‍ കാമുകനുമായ നിക് ജൊനാസിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഗായികയും നടിയുമായ സെലീന ഗോമസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌ക്രീം ക്വീൻസ്, കിങ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക് യഥാർഥ ജീവിതത്തിൽ സ്വവർഗാനുരാഗിയാണോ എന്നാണ് അഭിമുഖത്തിൽ ഉയര്‍ന്ന ചോദ്യം. ഇതിനു മറുപടിയായി താൻ നിക്കിനെ പ്രണയിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ സ്വവര്‍ഗാനുരാഗിയാണെന്ന തോന്നൽ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു സെലീനയുടെ മറുപടി. 

2008 മുതൽ 2009 വരെ സെലീനയും നിക്കും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരു വർഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. പല അഭിമുഖങ്ങളിലും സെലീന നിക്കിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. പോപ് താരം മിലി സൈറസുമായും നിക് ജൊനാസ് ഡേറ്റിങ്ങിൽ ആയിരുന്നു. 

2018ൽ ആണ് നടി പ്രിയങ്ക ചോപ്രയുമായി നിക് ജൊനാസ് വിവാഹിതനാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വർഷം ജനുവരിയിൽ ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കു‍ഞ്ഞിനെ വരവേല്‍ക്കുകയും ചെയ്തു. 

മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' - പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ.

View post on Instagram

Also Read: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ്; ഫോട്ടോ പങ്കുവച്ച് പ്രിയങ്ക ചോപ്ര