Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെയോ ഭാര്യയെയോ ഫേസ്ബുക്കില്‍ നിന്ന് 'അണ്‍ഫ്രണ്ട്' ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?

ഭാര്യയും ഭര്‍ത്താവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളാകുമ്പോള്‍, എപ്പോഴും പരസ്പരം അപ്‌ഡേറ്റുകളും നോട്ടുകളും ഫോട്ടോകളും കാണുമ്പോള്‍, മെസേജിലൂടെയും കമന്റുകളിലൂടെയും നിരന്തരം ബന്ധപ്പെടുമ്പോള്‍ യഥാര്‍ത്ഥജീവിതത്തില്‍ അവര്‍ക്കിടയിലുള്ള ബന്ധത്തെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

how social media affects your relation with your partner
Author
USA, First Published Apr 21, 2019, 7:29 PM IST

പ്രണയത്തിലായിരിക്കുമ്പോള്‍ പങ്കാളികള്‍ ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും സജീവമായി കൂടെയുണ്ടായിരിക്കുന്നത് സ്വാഭാവികമാണ്. മിക്കവാറും, രണ്ടിടങ്ങളില്‍ ജോലിയും താമസവുമൊക്കെയായി മുന്നോട്ട് പോകുന്നവരാണെങ്കില്‍ ഇതൊരു അനുഗ്രഹമായാണ് അവര്‍ കരുതാറ്. എന്നാല്‍ വിവാഹിതരുടെ കാര്യത്തില്‍ എന്താണ് അവസ്ഥ?

ഭാര്യയും ഭര്‍ത്താവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളാകുമ്പോള്‍, എപ്പോഴും പരസ്പരം അപ്‌ഡേറ്റുകളും നോട്ടുകളും ഫോട്ടോകളും കാണുമ്പോള്‍, മെസേജിലൂടെയും കമന്റുകളിലൂടെയും നിരന്തരം ബന്ധപ്പെടുമ്പോള്‍ യഥാര്‍ത്ഥജീവിതത്തില്‍ അവര്‍ക്കിടയിലുള്ള ബന്ധത്തെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

ഈ വിഷത്തില്‍ യുഎസിലെ 'പ്യൂ റിസര്‍ച്ച് സെന്റര്‍' നടത്തിയ ഒരു പഠനത്തിന്റെ കണ്ടെത്തല്‍ അറിയൂ. വിവാഹിതരില്‍ 25 ശതമാനം പേരെങ്കിലും ഫോണ്‍ കാരണം പങ്കാളിയുമായുള്ള ബന്ധം തകരാറിലാകുന്നുവെന്ന് ഉറപ്പിച്ച് പറയുന്നവരാണത്രേ. 10 ശതമാനം പേര്‍ കൃത്യമായി തങ്ങളുടെ ബന്ധത്തില്‍ വില്ലനാകുന്നത് സോഷ്യല്‍ മീഡിയ ആണെന്നും പറഞ്ഞു. 

പങ്കാളികള്‍ ഒരുമിച്ചുള്ള സമയത്തില്‍ ഫോണ്‍ ഉപയോഗം അല്‍പം നിയന്ത്രിക്കുന്നത് ആരോഗ്യകരം തന്നെയെന്നാണ് വിദഗ്ധര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ - യഥാര്‍ത്ഥ ജീവിതത്തെ വളരെയധികം ബാധിക്കുന്ന ഇക്കാലത്ത് ഭര്‍ത്താവിനെ ഭാര്യയോ, ഭാര്യയെ ഭര്‍ത്താവോ 'അണ്‍ഫ്രണ്ട്' ചെയ്യുന്നതില്‍ പോലും തെറ്റില്ലെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. സോഷ്യല്‍ മീഡിയ ബന്ധത്തെക്കാള്‍ ആഴമുള്ളതാണ് അതിന് പുറത്തുള്ള ബന്ധമെന്നും, ആ ബന്ധം വിള്ളലില്ലാതെ നിലനില്‍ക്കാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വിലങ്ങുതടിയാകുന്നുവെന്ന് കണ്ടാല്‍ അതിനെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കണമെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു. 

അതേസമയം, ആരോഗ്യകരമായി ഇവയെ എല്ലാം 'ബാലന്‍സ്' ചെയ്യാനായാല്‍ അതാണ് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ഉപയോഗവും, വ്യക്തിപരമായ ജീവിതവും, 'വെര്‍ച്വല്‍ റിയാലിറ്റി'യുമെല്ലാം കൃത്യമായ വേര്‍തിരിച്ച് കാണുകയും അതിനെ യുക്തിപൂര്‍വ്വം മുന്നോട്ടുകൊണ്ടുപോകാനുമുള്ള വിവേകം ആര്‍ജ്ജിക്കുകയുമാണ് വേണ്ടതെന്നും ഒപ്പം പങ്കാളിയോടുള്ള ബന്ധം പരമാവധി തുറന്നതായിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios