Asianet News MalayalamAsianet News Malayalam

കരി പിടിച്ച പാത്രങ്ങൾ തിളങ്ങാൻ ഇതാ 3 വഴികൾ

ഏത് അഴുക്കും നീക്കാൻ സഹായിക്കുന്ന മികച്ച ഒരു വസ്തുവാണ് വിനാഗിരി. കരിഞ്ഞ പാത്രം വൃത്തിയാക്കാൻ വിനാഗിരി എങ്ങനെ സഹായിക്കുമെന്ന് അറിയാമോ...?

how to clean burnt vessels
Author
Trivandrum, First Published Oct 31, 2020, 10:53 PM IST

പാത്രത്തിൽ കരി പിടിച്ചാല്‍ പിന്നെ അത് തേച്ചുരച്ച് കളയുന്നത് വലിയൊരു തലവേദന തന്നെയാണ് മിക്ക വീട്ടമ്മമാര്‍ക്കും. പാത്രങ്ങള്‍ക്ക് അടിയില്‍ കരി പിടിച്ചു പോയാല്‍ കുറേനേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വൃത്തിയാക്കി നോക്കിയാലും ചിലപ്പോള്‍ അഴുക്ക് പൂര്‍ണ്ണമായും പോകണം എന്നില്ല. കരി പിടിച്ച പാത്രങ്ങൾ തിളങ്ങാൻ ഇതാ ചില എളുപ്പ വഴികളുണ്ട്...

ഒന്ന്...

ഏത് അഴുക്കും നീക്കാൻ സഹായിക്കുന്ന മികച്ച ഒരു വസ്തുവാണ് വിനാഗിരി. കരിഞ്ഞ പാത്രം വൃത്തിയാക്കാൻ വിനാഗിരി എങ്ങനെ സഹായിക്കുമെന്ന് അറിയാമോ? കരിപ്പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അൽപം വിനാഗിരി ചേർത്ത് കൊടുക്കുക. രാത്രി മുഴുവൻ വെള്ളത്തിൽ തന്നെ ഇട്ടേക്കുക. ശേഷം രാവിലെ, പാത്രം കഴുകുന്ന ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കുമ്പോൾ കറ മുഴുവൻ ഇളകി പോയിട്ടുണ്ടാകും. 

രണ്ട്...

 കരി പിടിച്ച പാത്രത്തിൽ ചെറിയ അളവിൽ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. പിന്നീട് സ്ക്രബറിൽ അല്പം കൂടുതൽ ഉപ്പ് ചേർത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. കറ ഇളകുന്നതിനോടൊപ്പം പാത്രം മിനുസ്സമാകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. അതിനു ശേഷം പാത്രം ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

മൂന്ന്...

കരി പിടിച്ച പാത്രത്തിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പാത്രത്തിൽ ബേക്കിംഗ് സോഡാ പൗഡർ ചേർത്ത് സ്‌ക്രബ് ചെയ്യുക. എന്നാൽ ഇതിന് മുമ്പ് പാത്രത്തിൽ നാരങ്ങ നീര് ചേർത്ത് ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവയ്ക്കണം എന്നതും പ്രധാനമാണ്.

ഷോപ്പിംഗിനെത്തിയ ബാലന് കടയുടമയുടെ സര്‍പ്രൈസ് ഓഫര്‍; രസകരമായ വീഡിയോ

Follow Us:
Download App:
  • android
  • ios