ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്നവരുണ്ട്. പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളുടെ ഷോപ്പിംഗ് ആണെങ്കില്‍ അത് ഒരുപാട് ആസ്വാദ്യകരവും ആകാറുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലൂടെ സാവധാനം നടന്ന് പുതിയ ഉത്പന്നങ്ങളെയെല്ലാം പരിചയപ്പെട്ട്, മനസിലാക്കി, അതില്‍ നിന്ന് വേണ്ടത് തെരഞ്ഞെടുത്ത് വാങ്ങിക്കണം. 

എന്നാല്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കൃത്യം സമയമേ അനുവദിക്കൂ എന്നാണെങ്കിലോ! അത് 'ബോര്‍' ആകും അല്ലേ? 'ഫ്രീ' ഷോപ്പിംഗിനാണ് ഈ സമയം അനുവദിക്കുന്നതെങ്കിലോ!

അങ്ങനെയാണെങ്കില്‍ അരക്കൈ നോക്കാം എന്നായിരിക്കും മിക്കവരും ചിന്തിക്കുന്നത്. സമാനമായൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാനെത്തിയിരിക്കുന്ന ഒരു ബാലന്‍. 

അവനോട് കടയുടമ കണക്കുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു. ഉത്തരം ശരിയായാല്‍ 'ഫ്രീ' ഷോപ്പിംഗിന് അഞ്ച് മിനുറ്റ് സമയം അനുവദിക്കും എന്നതാണ് ഓഫര്‍. മിടുക്കനായ ബാലന്‍ കടയുടമയുടെ ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കി. 

തുടര്‍ന്ന് കടയുടമ അനുവദിച്ച സമയത്തിനുള്ളില്‍ അവന്‍ നടത്തിയ ഷോപ്പിംഗിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

I will definitely be getting more produce 😋😍 Does he deserve more rounds? -LIKE AND SHARE IF YOU CARE ❤️

A post shared by Ahmed Alwan (@_itsmedyy_) on Oct 29, 2020 at 10:05am PDT

 

അധികവും ഭക്ഷണസാധനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത ബാലന്‍ അവസാനം മാത്രം ആപ്പിളിന്റെ എയര്‍പോഡും തെരഞ്ഞെടുക്കുന്നുണ്ട്. എന്തായാലും രസകരമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

Also Read:- പൊരിവെയിലില്‍ കുട നിവര്‍ത്തിയിരുന്ന് കച്ചവടം; ഒടുവില്‍ വൃദ്ധന് സ്‌നേഹത്തിന്റെ തണല്‍...