Asianet News MalayalamAsianet News Malayalam

വരണ്ട ചുണ്ടിന് പരിഹാരമുണ്ട്; വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍...

ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനവുമാണ്. 

how to get rid Of Chapped and Dry Lips
Author
Thiruvananthapuram, First Published May 8, 2021, 12:33 PM IST

തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനവുമാണ്. 

ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്. അത്തരത്തില്‍ ചിലത് നോക്കാം... 

ഒന്ന്...

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക എന്നു എല്ലാവര്‍ക്കുമറിയാം. ചുണ്ടിന്‍റെ ഭംഗി  നിലനിര്‍ത്താനും വെള്ളരിക്ക സഹായിക്കും. വിറ്റാമിനുകളാല്‍ സമ്പന്നമായ വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മറാന്‍ സഹായിക്കും. 

രണ്ട്...

തേന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

മൂന്ന്... 

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ നേരിട്ട് ചുണ്ടില്‍ പുരട്ടുകയോ  വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യാം. വരള്‍ച്ച മാറാന്‍ ഇത് സഹായിക്കും. 

നാല്...

ചര്‍മ്മ സംരക്ഷണത്തിന് മികച്ചൊരു ഔഷധക്കുഴമ്പാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം.  

അഞ്ച്...

നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.

ആറ്...

വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും  നല്ലതാണ്. 

Also Read: ചര്‍മ്മം തിളങ്ങാന്‍ ഒരല്പം തേൻ ഇങ്ങനെ ഉപയോഗിക്കാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios