Asianet News MalayalamAsianet News Malayalam

ചര്‍മ്മം തിളങ്ങാന്‍ ഒരല്പം തേൻ ഇങ്ങനെ ഉപയോഗിക്കാം...

തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. 

Add honey to your skincare routine in these ways
Author
Thiruvananthapuram, First Published May 3, 2021, 10:56 AM IST

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് തേന്‍. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. 

ചർമ്മത്തിന് ഈർപ്പം പകരാനും ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും, മുഖക്കുരുവിന്‍റെ പ്രശ്നം സുഖപ്പെടുത്താനും കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും തേന്‍ സഹായിക്കും. 

തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ ഫേസ് പാക്ക് സഹായിക്കും. 

രണ്ട്...

രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ കോഫിയും അരടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഇത് സഹായിക്കും. 

മൂന്ന്... 

ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് അരടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകാം. 

Add honey to your skincare routine in these ways

 

നാല്...

ഒരു സ്പൂണ്‍ തേന്‍, അരസ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തക്കാളി നീര്, അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും.   

Also Read: പ്രായം 53, മുഖത്ത് ചുളിവുകൾ ഇല്ല; രഹസ്യം വെളിപ്പെടുത്തി സീമ ജി നായർ; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios