ലോക്ക്ഡൗണ്‍ കാലത്ത് കുറച്ച് സമയം മുഖകാന്തി ശ്രദ്ധിക്കാനായി മാറ്റി വെയ്ക്കാം. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമസംരക്ഷണത്തിൽ പ്രധാനമാണ്​. ചർമസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം. 

ഒന്ന്...

ഉരുളക്കിഴങ്ങ് മുഖകാന്തിക്ക് വളരെ നല്ലതാണ്. ഒരു ഉരുളക്കിഴങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ് മുഖത്ത് ഒരു പത്ത് മിനിറ്റ് പുരട്ടുക. ശേഷം മുഖം നന്നായി കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക. 

രണ്ട്... 

ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു.  ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. ചർമ ശോഷണത്തെ തടയുകയും ചെയ്യും.  സുഷിരങ്ങൾ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. വെളിച്ചെണ്ണ കൈയിൽ പുരട്ടി മുഖത്ത്​ നന്നായി തടവിയാൽ മുഖത്തുള്ള ചമയങ്ങൾ എല്ലാം നീക്കി വൃത്തിയാക്കാൻ സാധിക്കും. 

മൂന്ന്... 

മുഖത്തിന്‍റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങാന്‍ സഹായിക്കും. 

നാല്... 

എല്ലാതരം ചർമങ്ങളിലും സൗന്ദര്യവർധക വസ്​തുവായി മാറാൻ ഒാട്​സിന്​ കഴിയും. ഒാട്​സ്​ ചർമത്തി​ന്‍റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്​. തേനു​മായോ ബദാം പാലുമായോ ചേർത്തും ഒാട്​സ്​ സൗന്ദര്യവർധനവിനായി ഉപയോഗിക്കാറുണ്ട്​. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.  

അഞ്ച്...

ഗ്രീൻ ടീ ഔഷധ ഗുണമുള്ള ചായ ഇനമാണ്​. മുഖത്ത്​ വെയിലേറ്റ്​ വീഴുന്ന കറുത്ത പാടുകൾ കുറക്കാനും അൾട്രാവയലറ്റ്​ കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറക്കാനും തണുത്ത ഗ്രീൻ ടീ ബാഗ്​ ഉപയോഗിക്കുന്നു. ടീ ബാഗ്​ 30 മിനിറ്റ്​ ഫ്രഡ്​ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കാം. ഇവയിലെ വിറ്റാമിൻ സാന്നിധ്യം കണ്ണിലെ നീർക്കെട്ട്​ കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും.