Asianet News MalayalamAsianet News Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പത്ത് ടിപ്‌സ്...

കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. 

how to lose belly fat
Author
Thiruvananthapuram, First Published Dec 11, 2020, 8:40 AM IST

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. 

ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്...

ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം  ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. 

മൂന്ന്...

രാവിലെ വെറും വയറ്റിൽ ചൂടുനാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ചു കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ദഹനത്തിനും ഇത് നല്ലതാണ്. 

നാല്...

ഭക്ഷണത്തില്‍ മഞ്ഞളിന്‍റെ ഉപയോഗം കൂട്ടാം. ഇത് ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയ്ക്കാന്‍ സഹായിക്കുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.

അഞ്ച്...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം  ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു.

ആറ്...

ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. 

ഏഴ്...

മധുരം കൂടുതല്‍ കഴിക്കരുത്. മധുരം അടങ്ങിയ ഉത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കൂടുതൽ ശരീരത്തിലെത്തുന്നത് നിരവധി ഗുരുതരമായ രോഗങ്ങൾക്കും വഴിയൊരുക്കും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു. അതിനാല്‍ മധുരം കുറയ്ക്കാം. 

എട്ട്...

ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയാൻ ഏറേ സഹായിക്കും.

ഒന്‍പത്...

സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

പത്ത്...

ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചുസമയം നടക്കുകയും ചെയ്താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാം. 

Also Read: വയറു കുറയ്ക്കാന്‍ സഹായിക്കും ഈ പാനീയങ്ങള്‍....

Follow Us:
Download App:
  • android
  • ios