വേനല്‍കാലം ആണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിന്‍റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണം. വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് ഇവ മുഖത്ത് പുരട്ടാം. 

1. നാളികേരവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മം നിറം വെക്കുന്നതിന് സഹായിക്കും.

2. തൈരും തക്കാളി നീരും തേനും തുല്യ അളവില്‍ മുഖത്ത് പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

3. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതു നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

4. വേനല്‍ക്കാലത്ത് പുറത്തുപോകുമ്പോള്‍ ഉറപ്പായും സണ്‍സ്ക്രീന്‍ ലോഷന്‍‌ പുരട്ടുക. നല്ല ടോണര്‍ എന്തെങ്കിലും ഉപയോഗിക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.