Asianet News MalayalamAsianet News Malayalam

Hair Care| താരന്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ അഞ്ച് മാര്‍ഗങ്ങള്‍...

തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. 

how to reduce dandruff in home
Author
Thiruvananthapuram, First Published Nov 15, 2021, 9:26 PM IST

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പ്രധാന പരാതിയാണ് തലമുടിയിലെ താരന്‍ (Dandruff). പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ (Hair care) കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. 

തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം... 

ഒന്ന്...

ചെറുനാരങ്ങാനീര് താരന്‍ അകറ്റാന്‍ മികച്ചതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, അര കപ്പ് തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മിശ്രിതം തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

രണ്ട്...

വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് തലമുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. ഇതിനായി തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര്  തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. 

നാല്...

ആര്യവേപ്പിന്റെ ഇല അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ഇത് ആഴ്ചയിലൊരിക്കല്‍ ശീലമാക്കിയാല്‍ താരന്‍ മാറാന്‍ സഹായിക്കും. 

അഞ്ച്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: മുടിയുടെ നീളവും മുഖത്തിന്‍റെ നിറവും വര്‍ധിപ്പിക്കാൻ യഥാര്‍ത്ഥത്തില്‍ സാധ്യമാണോ?

Follow Us:
Download App:
  • android
  • ios