Asianet News MalayalamAsianet News Malayalam

സ്‌ട്രെച്ച്‌മാർക്‌സ് മാറാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന പത്ത് എളുപ്പ വഴികൾ...

പ്രസവശേഷം മിക്ക സ്ത്രീകളയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈ സ്‌ട്രെച്ച്മാര്‍ക്‌സ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം. 

how to reduce stretch marks with simple remedies
Author
Thiruvananthapuram, First Published Aug 20, 2020, 9:24 AM IST

പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ സ്‌ട്രെച്ച്‌മാർക്‌സ് ഉണ്ടാകാം. ചര്‍മ്മത്തിലുള്ള ഇലാസ്റ്റിക് ഫൈബറുകളിലും കൊളാജന്‍ ഫൈബറുകളിലും മാറ്റം വരുമ്പോഴാണ് സ്‌ട്രെച്ച്മാര്‍ക്കുകള്‍ ഉണ്ടാവുന്നത്. പ്രസവശേഷം മിക്ക സ്ത്രീകളയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈ സ്‌ട്രെച്ച്മാര്‍ക്‌സ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം. 

മരുന്നുകളോ ക്രീമുകളോ കൊണ്ടൊന്നും ഈ പാടുകള്‍ക്ക് പൂര്‍ണമായും പരിഹാരം ലഭിക്കണമെന്നില്ല. സ്‌ട്രെച്ച്‌മാർക്‌സ് മാറ്റാനുള്ള എളുപ്പവഴികളെ കുറിച്ച് പറയുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. അജയ് റാണ. അവ എന്തൊക്കെയാണെന്ന്  നോക്കാം. 

‌ഒന്ന്...

പോഷകങ്ങളുടെ കുറവ് കൊണ്ടും ചര്‍മ്മത്തില്‍ സ്‌ട്രെച്ച്‌മാർക്‌സ് വരാമെന്നാണ് ഡോ. അജയ് റാണ പറയുന്നത്. അതിനാല്‍ പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് ഇലക്കറികളും പഴങ്ങളും നട്സും മുട്ടയുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

വെള്ളം ധാരാളമായി കുടിക്കുക. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ളയിടത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പാടുകള്‍ മാറ്റാന്‍ സഹായിക്കും. 

നാല്...

സ്‌ട്രെച്ച്‌മാർക്‌സ്  ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച്മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

അഞ്ച്...

ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ.  ദിവസവും കറ്റാര്‍വാഴ നീര് പുരട്ടി നല്ലതു പോലെ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച്മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. 

ആറ്...

സ്‌ട്രെച്ച്‌മാർക്‌സ്  ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. 

ഏഴ്...

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെച്ച്മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. സ്‌ട്രെച്ച്മാര്‍ക്‌സുള്ള ഭാ​ഗത്ത് ഷിയ ബട്ടര്‍ നന്നായി പുരട്ടുക. 

എട്ട്...

സ്ട്രെച്ച്മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. രണ്ട് മൂന്ന് മാസമെങ്കിലും പാല്‍പ്പാട തുടര്‍ച്ചയായി പുരട്ടിയാല്‍ സ്ട്രെച്ച്മാര്‍ക്സ് ഇല്ലാതാകും. 

ഒമ്പത്...

സ്‌ട്രെച്ച്‌മാർക്‌സിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്തിൽ മുട്ടയുടെ വെള്ള പുരട്ടാം. 

പത്ത്...

ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേന്‍ സ്‌ട്രെച്ച്‌മാർക്‌സുള്ള ഭാഗത്ത് പുരട്ടി, മസാജ് ചെയ്യുന്നത് സ്ട്രെച്ച്മാര്‍ക്സ് പോകാന്‍ സഹായിക്കും. 

Also Read: ചുളിവുകൾ മാറ്റാനും ചര്‍മ്മം തിളങ്ങാനും അവക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...

Follow Us:
Download App:
  • android
  • ios