Asianet News MalayalamAsianet News Malayalam

കഞ്ഞിവെള്ളം കളയല്ലേ; തലമുടിയില്‍ ഇങ്ങനെ ഉപയോഗിക്കൂ, കാണാം ഈ അത്ഭുതമാറ്റങ്ങള്‍...

തലമുടി കൊഴിച്ചിലും താരനും മാറ്റാനും കരുത്തുള്ള, തിളക്കമുള്ള തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. കൂടാതെ തലമുടിയുടെ അറ്റം പിളരുന്നത് തടയാനും മുടി തഴച്ച് വളരാനും കഞ്ഞി വെള്ളം ഗുണം ചെയ്യും.

how to use rice water for hair
Author
First Published Jan 21, 2024, 8:30 PM IST

നിങ്ങള്‍ കളയാന്‍ വെച്ചിരിക്കുന്ന കഞ്ഞിവെള്ളത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.  തലമുടി കൊഴിച്ചിലും താരനും മാറ്റാനും കരുത്തുള്ള, തിളക്കമുള്ള തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. കൂടാതെ തലമുടിയുടെ അറ്റം പിളരുന്നത് തടയാനും മുടി തഴച്ച് വളരാനും കഞ്ഞി വെള്ളം ഗുണം ചെയ്യും.

ഇതിനായി തലേന്നത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകാം. കഞ്ഞിവെള്ളം തലയില്‍ ഒഴിച്ചതിന് ശേഷം 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് ശേഷം മാത്രം തല കഴുകുക.  ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഇങ്ങനെ ചെയ്യാം. 

അതുപോലെ മറ്റൊരു രീതി കൂടി പരിചയപ്പെടാം. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ഈ നാല് ഹാപ്പി ഹോർമോണുകളെ കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios