ടിഷർ‌ട്ടും ടവലും ധരിച്ച് നിൽക്കുന്ന ഹൃതിക് റോഷന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വെള്ള ടവലും ചുവപ്പ് ടിഷർട്ടും ധരിച്ച് നടക്കുന്ന ഒരു ചിത്രം ഹൃതിക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

തൊപ്പിയും ഗ്ലാസുമൊക്കെയായി സ്റ്റൈലില്‍ നോക്കുന്ന ഹൃതിക്കിന്‍റെ ചിത്രം കണ്ട് ആരും പറഞ്ഞുപോകും 'ഇത് എന്തു വേഷം' എന്ന് . എന്നാല്‍ ഈ പരീക്ഷണത്തിനു പിന്നിൽ ആരാണ് എന്നും ഹൃതിക് ക്യാപ്ഷനില്‍ വെളിപ്പെടുത്തിയിരുന്നു. രൺവീർ സിങില്‍ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നാണ് ഹൃതിക് കുറിച്ചത്. 

View post on Instagram

ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് പലപ്പോഴും ബോളിവുഡിനെയും ആരാധകരെയും അദ്ഭുതപ്പെടുത്തുന്ന രൺവീർ പല അവാർഡ് നിശകളിൽ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. 

View post on Instagram