Asianet News MalayalamAsianet News Malayalam

ചൂണ്ടയിടുന്നതിനിടെ പൊങ്ങി വന്നത് കൂറ്റൻ ചീങ്കണ്ണി, വെെറലായി വീഡിയോ

അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ടോമിയുടെ തൊപ്പിയിലെ ഗോ പ്രോ ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം റെക്കോർഡായിട്ടുണ്ട്. 

Huge alligator emerges from lake and chases fisherman
Author
Florida, First Published May 11, 2021, 8:21 PM IST

ടോമി ലീ എന്ന യുവാവ് ശാന്തമായൊരു തടാകക്കരയിൽ ചൂണ്ടയിടുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരാളെ കാണുന്നത്. ചൂണ്ട വലിക്കുന്നതിനിടെ തടാകത്തിൽ നിന്ന് എന്തോ ഒന്ന് പൊങ്ങി വരുന്നത് പോലെ ടോമിയ്ക്ക് തോന്നി. സംഭവം ഒരു വലിയ ചീങ്കണിയായിരുന്നു. 

ആ ചീങ്കണി വെള‌ളത്തിൽ നിന്നും പാഞ്ഞെത്തിയത് ടോമിയുടെ നേരെ. ടോമി അത് കണ്ട് ശരിക്കുമൊന്ന് ഭയന്നു. എന്ത് ചെയ്യണമെന്നറിയാതെ ടോമി ഭയന്ന് കുറച്ച് ചൂണ്ടയും കൊണ്ട് പുറക്കോട്ട് ഓടി. ടോമിയുടെ പുറകെ ആ ചീങ്കണി വരുന്നുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ചീങ്കണി തിരികെ തടാകത്തിലേക്ക് തന്നെ പോവുകയാണ് ചെയ്തതു. 

അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ടോമിയുടെ തൊപ്പിയിലെ ഗോ പ്രോ ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം റെക്കോർഡായിട്ടുണ്ട്. ചീങ്കണിയ്ക്ക് ഉദ്ദേശം 11 അടി നീളമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ചീങ്കണ്ണിയുടെ ഈ വീ‌ഡിയോ വൈറലായി കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios