പാമ്പിനെ കാണികൾക്ക് അവതരിപ്പിക്കാൻ യൂട്യൂബ് വീഡിയോ തയ്യാറാക്കുകയായിരുന്നു ജെയ്. മുമ്പിലിരിക്കുന്ന ഒരു ബോക്‌സില്‍ കിടക്കുകയാണ് പാമ്പ്. അരികില്‍ നിന്ന് ആ പാമ്പിനെ പറ്റി വിവരിക്കുകയിരുന്നു ജെയ്. 

പാമ്പുകളുടെ ദൃശ്യങ്ങള്‍ പലപ്പോഴും നമ്മളെ അസ്വസ്ഥതപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ക്ക് പാമ്പ് കൗതുകമുള്ള കാഴ്ചയാണ്. കലിഫോർണിയയിലെ 'റെപ്റ്റൈൽ സൂ' നടത്തുന്ന ജെയ് ബ്രൂവർ പാമ്പുകളെ സംരക്ഷിക്കുന്ന വ്യക്തിയാണ്. തലനാരിഴയ്ക്ക് പാമ്പിന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ജെയ്യുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

തന്‍റെ സൂവിലെ പാമ്പിനെ കാണികൾക്ക് അവതരിപ്പിക്കാനായി യൂട്യൂബ് വീഡിയോ തയ്യാറാക്കുകയായിരുന്നു ജെയ്. മുമ്പിലിരിക്കുന്ന ഒരു ബോക്‌സില്‍ കിടക്കുകയാണ് പാമ്പ്. അരികില്‍ നിന്ന് ആ പാമ്പിനെ പറ്റി വിവരിക്കുകയിരുന്നു ജെയ്. സംസാരത്തിനിടെ ജെയുടെ ശ്രദ്ധ ക്യാമറയിലേയ്ക്ക് ഒരു നിമിഷം മാറി. പെട്ടെന്ന് പാമ്പ് ജെയുടെ നേർക്ക് ചീറി കൊത്താനാഞ്ഞു. 

View post on Instagram

ഉടന്‍ തന്നെ പുറകോട്ട് മാറിയ ജെയ് കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചെങ്കിലും ജെയ് ക്യാമറയോട് സംസാരിക്കുന്നത് അപ്പോഴും നിർത്തിയില്ല. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

Also Read: ഇത് ചിരിക്കും പാമ്പ്; വിറ്റത് നാലരലക്ഷം രൂപയ്ക്ക്; വീഡിയോ വൈറല്‍...