ശരീരത്തിൽ ചിരിക്കുന്ന ഇമോജിക്ക് സമാനമായ രൂപങ്ങൾ ഉള്ളതുകൊണ്ടാണ് ചിരിക്കും പാമ്പെന്ന പേരിൽ ഈ വീ‍ഡിയോ വൈറലായിരിക്കുന്നത്.

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പേടിയും മറ്റുചിലര്‍ക്ക് കൗതുകവുമാണ്. പാമ്പിന്‍റെ രൂപം തന്നെയാണ് ഇതിന് പ്രധാന കാരണവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു പാമ്പിന്‍റെ വീഡിയോ ആണ്. ഇതൊരു ചിരിക്കും പാമ്പാണ്.

ശരീരത്തിൽ ചിരിക്കുന്ന ഇമോജിക്ക് സമാനമായ രൂപങ്ങൾ ഉള്ളതുകൊണ്ടാണ് ചിരിക്കും പാമ്പെന്ന പേരിൽ ഈ വീ‍ഡിയോ വൈറലായിരിക്കുന്നത്. $6000 അഥവാ നാലരലക്ഷത്തോളം രൂപയ്ക്കാണ് സ്നേക് ബ്രീ‍ഡറായ ജസ്റ്റിൻ കൊബിൽക ഈ പാമ്പിനെ വിറ്റത്. 

View post on Instagram

ഈ കളർ കോമ്പിനേഷനിലുള്ള പാമ്പിനെ രൂപം നൽകാനായി എട്ടുവർഷത്തോളമാണ് കാത്തിരുന്നതെന്ന് യുഎസ് സ്വദേശിയായ ജസ്റ്റിൻ പറയുന്നു. എന്നാൽ ഇത്തരമൊരു ഇമോജി രൂപം അത്ഭുതപ്പെടുത്തി എന്നും ജസ്റ്റിൻ പറയുന്നു. സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Also Read: ഇൻഹേലറിനുള്ളിൽ പതുങ്ങിയിരുന്ന അതിഥിയെ കണ്ട് ഭയന്നു പെണ്‍കുട്ടി...