Asianet News MalayalamAsianet News Malayalam

ഇങ്ങനെയൊരു ജന്മദിന സമ്മാനം ഏത് ഭര്‍ത്താവ് നല്‍കും?

വീട്ടിലെ ജോലിയും കുട്ടികളുടെ കാര്യങ്ങളും നോക്കി അങ്ങനെ ബോറടിച്ചിരിക്കെ പിറന്നാൾ വന്നു. പിറന്നാളിന് ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്‍റെ സമ്മാനം...

husband sponsored solo trip for wife as birthday gift
Author
Trivandrum, First Published Apr 10, 2019, 7:53 PM IST

പിറന്നാള്‍ ദിനത്തില്‍ ഭാര്യ ഭര്‍ത്താവിനോ, ഭര്‍ത്താവ് ഭാര്യക്കോ സമ്മാനം വാങ്ങിക്കൊടുക്കുന്നതെല്ലാം നാട്ടില്‍ സര്‍വസാധാരണം തന്നെ. എന്നാല്‍ ഇങ്ങനെയൊരു ജന്മദിന സമ്മാനം കൈനീട്ടി വാങ്ങാന്‍ എത്ര ഭാര്യമാര്‍ക്ക് അവസരം കിട്ടിക്കാണുമെന്ന കാര്യത്തില്‍ സംശയമുണ്ട്. 

അത്രയും കിടലനായൊരു സമ്മാനമാണ് തലശ്ശേരി സ്വദേശിയായ ബാനി സാദര്‍ ഭാര്യക്ക് നല്‍കിയത്. വീട്ടിലെ ജോലികളും കുട്ടികളുടെ കാര്യങ്ങളും മാത്രം നോക്കിയിരിക്കുന്ന ഭാര്യക്ക് പെട്ടെന്ന് ഒരഞ്ചുദിവസത്തെ അവധി. വെറുതെയിരിക്കാനല്ല, ലോകത്തെവിടേക്ക് വേണമെങ്കിലും പോകാം. സോളോ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഭര്‍ത്താവ്. 

അങ്ങനെ സ്വപ്‌നം പോലൊരു യാത്ര പോയി തിരിച്ചുവരുന്ന ഭാര്യയെ കാത്ത് കുട്ടികള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ്. സന്തോഷം കൊണ്ട് ഓടിവന്ന് മക്കളെ കെട്ടിപ്പിടിക്കുന്ന ഭാര്യ. ബാനി സാദര്‍ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയിലാകെ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണിപ്പോള്‍. ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ ഉത്തമ മാതൃകയെന്ന വിശേഷണത്തോടെയാണ് ബാനിയുടെ പോസ്റ്റ് മിക്കവരും ഷെയര്‍ ചെയ്യുന്നത്. 

ബാനി സാദറിന്റെ കുറിപ്പ് വായിക്കാം...


 

Follow Us:
Download App:
  • android
  • ios