ഭർത്താക്കൻമാർ ഭാര്യമാരോട്​ പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്​.

ഭർത്താക്കൻമാർ ഭാര്യമാരോട്​ പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്​. അക്കൂട്ടത്തിൽ ഭാര്യമാർ അറിയാൻ ആഗ്രഹിക്കുന്ന ചില രഹസ്യങ്ങളുണ്ട്​. ഭര്‍ത്താവ് മനസിൽ സൂക്ഷിക്കുന്ന രഹസ്യങ്ങളും ആഗ്രഹവും ഇവയാണ്​.

സ്​നേഹം തുളുമ്പുന്ന വാക്കുകൾ

ഭർത്താവ്​ ഭാര്യയിൽ നിന്ന്​ പലതവണ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കാണ്​ ​‘ഐ ലവ്​ യു’ എന്നത്​. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ഇൗ വാക്കുകൾ അത്​ഭുതം സൃഷ്ടിക്കും. 

കുഞ്ഞുങ്ങളായാലും ശ്രദ്ധവേണം

കുട്ടികൾ ആയിക്കഴിഞ്ഞാൽ ഭാര്യയുടെ ​ശ്രദ്ധ ഏറെക്കുറെ പൂർണമായും അവരിലേക്ക്​ തിരിയും. എന്നാൽ ആ സമയത്ത്​ ഭർത്താവ്​ ഭാര്യയുടെ ശ്രദ്ധ ആ​ഗ്രഹിക്കുന്നു.

മൗനത്തിലെ സ്വകാര്യത

ഭാര്യയുടെ ചോദ്യങ്ങൾക്ക്​ മുന്നിൽ മൗനമാകു​മ്പോൾ സ്വകാര്യത സൂക്ഷിക്കുന്നുവെന്ന തോന്നൽ വളർത്തുന്നു. ഈ ​തോന്നൽ ഭാര്യയിൽ വളരുന്നുവെന്നത്​ ഭർത്താക്കൻമാരെ അസ്വസ്​ഥരാക്കുകയും ചെയ്യും.

പ്രശംസകൾ ചെറുതല്ല

ഭാര്യയിൽ നിന്ന്​ പ്രശംസ ആഗ്രഹിക്കാത്ത ഭർത്താക്കൻമാർ ഉണ്ടാകില്ല. എന്നാൽ ഇത്​ ലഭിക്കാതെ വരു​മ്പോൾ ഇക്കാര്യം പറയാനും കഴിയാത്തവരാണ്​ പലരും. അവൾക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഭാര്യ ശ്രദ്ധിക്കുന്നത്​ ഭർത്താക്കൻമാരിൽ ഉണ്ടാക്കുന്ന വികാരം വലുതാണ്​.